കുവൈത്തിൽ റേഷൻ ദുരുപയോഗം തടയാൻ നടപടി
Mail This Article
കുവൈത്ത് സിറ്റി ∙ റേഷൻ സ്റ്റോറുകളിലൂടെ നൽകുന്ന നിത്യോപയോഗ സാധനങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയാൻ കർശന നിരീക്ഷണം ഏർപ്പെടുത്താനൊരുങ്ങുകയാണ് സാമൂഹ്യകാര്യ മന്ത്രാലയം. സബ്‌സിഡി ഇനത്തിൽ നൽകുന്ന റേഷൻ ഉൽപ്പന്നങ്ങൾ കൂടിയ വിലക്ക് മറിച്ചു വിൽക്കുകയും രാജ്യത്തിനു പുറത്തേക്ക് കടത്തുകയും ചെയ്യുന്നത് വ്യാപകമായ സാഹചര്യത്തിലാണ് അധികൃതർ നടപടി കർശനമാക്കുന്നത്. റേഷൻ ഷോപ്പുകളുടെ നടത്തിപ്പ് ചുമതല വഹിക്കുന്ന സഹകരണസംഘങ്ങൾ കേന്ദ്രീകരിച്ച് നിരീക്ഷണം കർശനമാക്കാനാണ് ആലോചന. കോപ്പറേറ്റീവ് സൊസൈറ്റികളിലേക്ക് ഉൽപ്പന്നങ്ങൾ എത്തിക്കുന്ന ട്രക്കുകളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാൻ ഇതിനോടകം നിർദേശം നൽകിയിട്ടുണ്ട്. റേഷൻ സ്റ്റോറുകളിൽ സ്റ്റോക്ക് വിവരങ്ങൾ സ്‌ക്രീനിൽ പ്രദർശിപ്പിക്കണമെന്നും അധികൃതർ നിർദേശം നൽകി. ഉത്പന്നങ്ങളിൽ ക്യൂ ആർ കോഡ് നിർബന്ധമാക്കണമെന്നും മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.