ADVERTISEMENT

റിയാദ്∙ സൗദി അറേബ്യ  7 വർഷത്തിനുള്ളിൽ 50,000 സ്വദേശി പുരുഷ-വനിത നഴ്സുമാരെ നിയമിക്കാൻ ഒരുങ്ങുകയാണ്. രാജ്യത്തെ ആരോഗ്യമേഖലയിൽ നഴ്സിങ് ജോലികളിൽ സ്വദേശികളുടെ എണ്ണം ഇതിനോടകം ഇരട്ടിയായിട്ടുണ്ട്. 2016-ൽ 40,000 ആയിരുന്ന നഴ്സിങ് ജീവനക്കാരുടെ എണ്ണം 2023-ൽ 90,000 ആയി ഉയർന്നു.

വിദ്യാഭ്യാസ മന്ത്രാലയം സർവകലാശാലകളുമായി ചേർന്ന് നടപ്പിലാക്കുന്ന പദ്ധതികളുടെ ഭാഗമായി പൊതു-സ്വകാര്യ നഴ്സിങ് കോളജുകളുടെ ശേഷി വർധിപ്പിച്ചതും നഴ്സിങ് പഠനത്തെ പ്രോത്സാഹിപ്പിച്ചതുമാണ് ഈ വളർച്ചയ്ക്ക് കാരണം. സൗദി കമ്മീഷൻ ഫോർ ഹെൽത്ത് സ്‌പെഷ്യാലിറ്റീസ് സൗദി ബോർഡിലേക്കുള്ള പ്രവേശനം വിപുലീകരിച്ചതും 21 ആരോഗ്യ സ്പെഷ്യാലിറ്റികളിലേക്കുള്ള പ്രവേശന നിരക്ക് 50% വർധിപ്പിച്ചതുമാണ് മറ്റൊരു പ്രധാന നേട്ടം.

യോഗ്യതയുള്ള സ്വദേശികളെ ആരോഗ്യമേഖലയിലേക്ക് ആകർഷിക്കുക എന്നതാണ് ഈ നടപടികളുടെ ലക്ഷ്യം. നഴ്സിങ് ജോലിയെ സ്വദേശികൾക്ക് ഇടയിൽ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ആരോഗ്യമേഖലയെ കൂടുതൽ ശക്തിപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്.

English Summary:

Saudi Arabia to Double Number of Saudi Nurses in Seven Years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com