ADVERTISEMENT

കുവൈത്ത് സിറ്റി ∙ പ്രായപൂർത്തിയാകാത്തവർ ലൈസൻസില്ലാതെ വാഹനമോടിക്കുന്നത് വർധിച്ചതോടെ നിരത്തുകളിൽ അപകട സാധ്യത വർധിച്ചതായി ട്രാഫിക്ക് പൊലീസ് മുന്നറിയിപ്പ് നൽകുന്നു. ജൂലൈയിൽ മാത്രം, ലൈസൻസില്ലാതെ വാഹനങ്ങൾ ഓടിച്ച 183 കൗമാരക്കാരെയാണ് ട്രാഫിക് പൊലീസ് പിടികൂടിയത് - പ്രതിദിനം ശരാശരി 6 പ്രായപൂർത്തിയാകാത്തവർ. റജിസ്റ്റർ ചെയ്ത കേസുകളെല്ലാം പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.

ഗതാഗത വകുപ്പിന്റെ പ്രതിവാര സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളിൽ അറസ്റ്റിലായത് 83 'കുട്ടി'ഡ്രൈവർമാരാണ്. ചെറിയ കാലയളവ് കണക്കിലെടുക്കുമ്പൊൾ ഇത് ഒരു വലിയ സംഖ്യയാണെന്നാണ് ഗതാഗത വകുപ്പ് ചൂണ്ടിക്കാണിക്കുന്നത്. പ്രായപൂർത്തിയാകാത്തവർ ലൈസൻസില്ലാതെ വാഹനമോടിക്കുന്നത്  റോഡ് ഉപയോക്താക്കൾക്ക്   അപകടങ്ങൾക്കും  കാരണമാകുന്നതായി അധികൃതർ മുന്നറിയിപ്പ് നൽകുന്നു. ജൂലൈ ആദ്യവാരം  തടവിലാക്കപ്പെട്ട പ്രായപൂർത്തിയാകാത്തവരുടെ എണ്ണം പതിനേഴും രണ്ടാം വാരം പതിനാലും ആയിരുന്നു എന്നും സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു. ഈ സംഖ്യയാണ് മൂന്നാം ആഴ്‌ചയിൽ 69ആയും അവസാനവാരത്തിൽ  83 ആയും ഉയർന്നത്. 

English Summary:

Minors Driving: Traffic Police Warns that the Risk of Accidents

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com