കുവൈത്തിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ അഗ്നിക്കിരയായി
Mail This Article
×
കുവൈത്ത് സിറ്റി ∙ ചൊവാഴ്ച കാലത്താണ് അബുഖലീഫ മേഖലയിൽ ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ കത്തിനശിച്ചത്. പരിസരവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ അഗ്നിശമനസേന തീ നിയ്രന്തിച്ചു. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. നിലവിൽ പരുക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും നാശനഷ്ടത്തിന്റെ വ്യാപ്തി വിലയിരുത്തിവരുന്നതായും ജനറൽ ഫയർ സർവീസ് ഡയറക്ടറേറ്റ് അറിയിച്ചു.
English Summary:
Kuwait: Several Vehicles on Fire in Abu Halifa
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.