ADVERTISEMENT

അബുദാബി ∙ മനുഷ്യക്കടത്ത് ഇല്ലാതാക്കാൻ യുഎഇ പ്രതിജ്ഞാബദ്ധമാണെന്ന് നീതിന്യായ മന്ത്രി അബ്ദുല്ല ബിൻ സുൽത്താൻ ബിൻ അവദ് അൽ നുഐമി പറഞ്ഞു. എല്ലാ വർഷവും ജൂലൈ 30ന് മനുഷ്യക്കടത്തിനെതിരെ ലോകദിനം ആചരിക്കേണ്ടതിന്റെ പ്രാധാന്യം വലുതാണ്.  ഈ കുറ്റകൃത്യത്തെ ഫലപ്രദമായി ചെറുക്കുന്നതിനും അത് ചെയ്യുന്നവരെ പിടികൂടുന്നതിനുമായി പ്രാദേശിക, ആഗോള തലങ്ങളിൽ അവബോധം വർധിപ്പിക്കുന്നതിന് ഈ ദിനം സഹായിക്കുന്നു.   

നിരപരാധികൾ, പ്രത്യേകിച്ച് കുട്ടികൾ ഇരകളാകുന്നത് തടയുക, കുറ്റകൃത്യങ്ങൾ നിരീക്ഷിക്കുന്നതിനും ഇരകളിൽ നിന്ന് റിപോർട്ടുകൾ സ്വീകരിക്കുന്നതിനും ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുക എന്നതാണ് ലക്ഷ്യം.  ദേശീയ കമ്മിറ്റിയുടെ ശ്രമങ്ങൾ മനുഷ്യക്കടത്ത് കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിന് 2023-ൽ ഒരു പുതിയ നിയമം നടപ്പിലാക്കുന്നതിലേയ്ക്ക് നയിച്ചു, അത് ഇരകളെ സംരക്ഷിക്കുന്നതിനായി സേവനങ്ങൾ സ്ഥാപിക്കുകയും കുറ്റവാളികൾക്ക് ശിക്ഷകൾ ചുമത്തുകയുമുണ്ടായി. പ്രത്യേകിച്ച് ഇര കുട്ടിയായിരിക്കുമ്പോൾ മനുഷ്യക്കടത്ത് നടത്തുന്നവർക്കുള്ള കഠിനമായ ശിക്ഷകളും നിയമം ഊന്നിപ്പറയുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com