ADVERTISEMENT

ദുബായ് ∙ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2024ലെ ആദ്യ ആറ് മാസങ്ങളിൽ ദുബായിലെ ടാക്സി മേഖലയിൽ ഏകദേശം 4 ലക്ഷം ട്രിപ്പുകൾ വർധിച്ചതായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. ഈ വർഷം ജനുവരി മുതൽ ജൂൺ വരെ 55.7 ദശലക്ഷം യാത്രകൾ നടന്നു. 2023-ൽ ‌ഇതേ കാലയളവിൽ 55.3 ദശലക്ഷം യാത്രകളായിരുന്നു. യാത്രക്കാരുടെ എണ്ണം 2024-ൽ 96.2 ദശലക്ഷത്തിൽ നിന്ന് 96.9 ദശലക്ഷമായി ഉയർന്നതായി ആർടിഎ അറിയിച്ചു.

∙ ടാക്സി ഡ്രൈവർമാരും വർധിച്ചു; 26,000ൽ നിന്ന് 30,000
ടാക്സി ഡ്രൈവർമാരുടെ എണ്ണം കഴിഞ്ഞ വർഷം 26,000 ആയിരുന്നത് ഇപ്പോൾ 30,000 ആയി ഉയർന്നു. 2024 ൻ്റെ ആദ്യ പകുതിയിൽ പ്രവർത്തിക്കുന്ന ആകെ ടാക്സികളുടെ എണ്ണം 12,778 ൽ എത്തി. ഇത് 2023ലെ ഇതേ കാലയളവിനേക്കാൾ 644 കൂടുതലാണ്. ഹാല ടാക്‌സിയുടെ ഇ-ഹെയിൽ സേവനത്തിലൂടെ ടാക്സി മേഖല റെക്കോർഡ് വളർച്ച കൈവരിച്ചതായി ആർടിഎ പൊതുഗതാഗത ഏജൻസി പ്ലാനിങ് ആൻഡ് ബിസിനസ് ഡെവലപ്‌മെൻ്റ് ഡയറക്ടർ ആദിൽ ഷാക്രി പറഞ്ഞു.

ദുബായ് ടാക്സി. ചിത്രത്തിന് കടപ്പാട്: ആർടിഎ
ദുബായ് ടാക്സി. ചിത്രത്തിന് കടപ്പാട്: ആർടിഎ

ആകെ ടാക്സി യാത്രകളുടെ 40 ശതമാനവും ഇ-ബുക്കിങ്ങുകളാണ്. ഈ വർഷത്തിൻ്റെ ആദ്യ പകുതിയിൽ ദുബായിൽ 2023-ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് അഞ്ച് ശതമാനം വർധനവുണ്ടായി. കൂടാതെ 76 ശതമാനം ഹല ടാക്സികളും യാത്രക്കാരൻ്റെയരികിലെത്തപ്പെടാൻ 2024ൻ്റെ ആദ്യ പകുതിയിൽ ശരാശരി 3.5 മിനിറ്റിൽ താഴെ സമയമേ വേണ്ടിവന്നുള്ളൂ.

English Summary:

Dubai Records 55.7 Million Taxi Rides in 6 Months

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com