ADVERTISEMENT

ദുബായ്∙ വീസ ലംഘകർക്ക് പ്രഖ്യാപിച്ച ഗ്രേസ് പീരിയഡിന്‍റെ നടപടിക്രമങ്ങൾ ചർച്ച ചെയ്യുന്നതിനായി ദുബായ് ജിഡിആർഎഫ്എയിൽ ഉന്നത ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം ചേർന്നു. മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഉപമേധാവി മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു .

ദുബായിലെ വീസ ഗ്രേസ് പീരിയഡ് പദ്ധതിയുടെ തയ്യാറെടുപ്പുകളെക്കുറിച്ച്  ചടങ്ങിൽ ചർച്ച ചെയ്തു. ഇത് ഫലപ്രദമായി നടപ്പിലാക്കുന്നതിനായി ദുബായ് ജിഡിആർഎഫ്എ ഒരു പ്രത്യേക സംഘത്തെ  രൂപീകരിച്ചു. കസ്റ്റമർ ഹാപ്പിനസ് ആൻഡ് ഡിജിറ്റൽ സർവീസസ്, പ്രോആക്ടീവ് മീഡിയ കമ്മ്യൂണിക്കേഷൻ, സർവീസസ് ഡെവലപ്‌മെന്‍റ് ടീം എന്നിവയുൾപ്പെടെ പ്രത്യേക വർക്കിങ് ടീമുകളെയാണ് രൂപീകരിച്ചത്. ഇത് വഴി വീസ ലംഘനക്കർക്ക് എളുപ്പത്തിൽ അവരുടെ നടപടികൾ ക്രമങ്ങൾ പൂർത്തിയാക്കാൻ സാധിക്കും.

ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി കഴിഞ്ഞ ദിവസമാണ് അനധികൃത വീസ താമസക്കാർക്ക് രണ്ടുമാസത്തെ  ഗ്രേസ് പീരിയഡ് പ്രഖ്യാപിച്ചത്. സെപ്റ്റംബർ ഒന്നു മുതൽ ആരംഭിക്കുന്ന ഇളവ് കാലയളവിൽ വീസ കാലാവധി കഴിഞ്ഞ വിദേശികൾക്ക്  പിഴയൊന്നും കൂടാതെ  രാജ്യം വിടാനോ, അല്ലെങ്കിൽ  വീസ സ്റ്റാറ്റസ് മാറ്റാനോ സാധിക്കുന്നതാണ്.  ഇതുമായി ബന്ധപ്പെട്ടുള്ള  കൂടുതൽ വിശദാംശങ്ങൾ അടുത്ത് തന്നെ പുറത്തിറക്കുമെന്ന് ജി ഡി ആർ എഫ് എ ദുബായ് അറിയിച്ചു.

English Summary:

Dubai GDRFA Initiates Preparations for Amnesty

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com