ADVERTISEMENT

മക്ക ∙ ദക്ഷിണ മക്കയിലെ വാദി നുഅ്മാനിൽ അടുത്തിടെ ഉണ്ടായ ശക്തമായ മഴയിൽ രൂപപ്പെട്ട മലവെള്ളപ്പാച്ചിലിൽ വാഹനമോടിച്ച് താഴ്‌വര മുറിച്ചുകടന്ന് സൗദി യുവാവ്. വാഹനം മലവെള്ളത്തിൽ അകപ്പെട്ട് ഒന്നിലധികം തവണ നിയന്ത്രണം നഷ്ടപ്പെട്ടിട്ടും, ഭാഗ്യവശാൽ യുവാവിന് താഴ്‌വര മുറിച്ചുകടന്ന് രക്ഷപ്പെടാൻ കഴിഞ്ഞു.ദൃക്‌സാക്ഷികളിൽ ഒരാൾ പകർത്തിയ വിഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി  പ്രചരിക്കുന്നുണ്ട്. 

സൗദിയില്‍ മലവെള്ളപ്പാച്ചിലിനിടെ താഴ്‌വരകള്‍ മുറിച്ചുകടക്കുന്നത് ഗതാഗത നിയമ ലംഘനമാണ്. ഇതിന് 10,000 റിയാല്‍ പിഴ ലഭിക്കും. മലവെള്ളപ്പാച്ചിലിനിടെ താഴ്‌വരകള്‍ മുറിച്ചുകടക്കുന്നതിനെതിരെ സിവില്‍ ഡിഫന്‍സും സുരക്ഷാ വകുപ്പുകളും ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇതിനിടെയാണ് നിയമ, നിര്‍ദേശങ്ങളെല്ലാം അവഗണിച്ച് യുവാവ് സാഹസികമായി താഴ്‌വര മുറിച്ചുകടന്നത്. 

അതേസമയം, ജിസാനിലെ വാദി മസല്ലയില്‍ കാര്‍ ഒഴുക്കില്‍ പെട്ട് കാണാതായ സൗദി പൗരനു വേണ്ടി സിവില്‍ ഡിഫന്‍സും നാട്ടുകാരും വൊളന്‍റിയർമാരും തിരച്ചില്‍ തുടരുകയാണ്. തെക്കുകിഴക്കന്‍ ജിസാനിലെ അഹദ് അല്‍മസാരിഹക്കും അല്‍ആരിദക്കുമിടയിലെ റോഡില്‍ സൗദി ദമ്പതികള്‍ സഞ്ചരിച്ച കാര്‍ ബുധനാഴ്ചയാണ് മലവെള്ളപ്പാച്ചിലില്‍ പെട്ടത്. സിവില്‍ ഡിഫന്‍സ് അധികൃതരും നാട്ടുകാരും നടത്തിയ തിരച്ചിലില്‍ ഭാര്യയുടെ മൃതദേഹവും ദമ്പതികളുടെ കാറും കണ്ടെത്തിയിട്ടുണ്ട്. കാർ പൂർണമായും തകർന്ന നിലയിലാണ്.  

English Summary:

Saudi Youth who Crossed Valley During Mountain Floods in Saudi will be Fined 10,000 Riyals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com