ADVERTISEMENT

ചൂരൽമല ∙ വീടിരിക്കുന്നിടത്ത് ഉരുൾപൊട്ടിയെന്ന വിവരമറിഞ്ഞു ഗൾഫിൽ നിന്നു നെഞ്ചുനീറിയെത്തിയ ഷാഹിദിനു കാണേണ്ടി വന്നത് ഉപ്പയുടെ മൃതദേഹം. ഉമ്മ ഉൾപ്പെടെ കുടുംബത്തിലെ 6 പേരെ കാണാനില്ലെന്ന വിവരം കൂടി അറിഞ്ഞതോടെ ഹൃദയം നിലച്ച അവസ്ഥയിലാണു ഷാഹിദ്. കണ്ണീരടക്കാൻ കഴിയാതെ മേപ്പാടി ഗവ.എച്ച്എസ്എസിലെ ദുരിതാശ്വാസ ക്യാംപിലിരിക്കുന്ന ഷാഹിദിനെ ആശ്വസിപ്പിക്കാനാകാതെ വിങ്ങുകയാണു മറ്റു ബന്ധുക്കൾ.

ഉറ്റബന്ധുക്കളായ 3 കുടുംബങ്ങളുടെ വീടുകളാണ് ചൂരൽമലയിൽ ഒലിച്ചുപോയത്. ഉപ്പ അഷറഫ്, ഉമ്മ റംല എന്നിവരെ കാണാനില്ലെന്ന വിവരമറിഞ്ഞാണു ഷാഹിദ് ഗൾഫിൽ നിന്നു വന്നത്. തന്റെ വീടും 2 ബന്ധുക്കളുടെ വീടുകളും ഇരുന്ന സ്ഥലം ശൂന്യമായിരുന്നു. ഉപ്പയുടെ മൃതദേഹം കണ്ടെടുത്തു കബറടക്കി. ഉമ്മയെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. റംലയുടെ ബന്ധുക്കളായ റുക്കിയ, മകൻ ഉനൈസ്, ഭാര്യ സഫീന, മകൻ അമീൻ, മകൾ നജ ഫാത്തിമ എന്നിവർക്കു വേണ്ടിയും തിരച്ചിൽ തുടരുകയാണ്.

English Summary:

Wayanad Landslide: Shahid arrived from the Gulf

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com