ADVERTISEMENT

അബുദാബി ∙ കള്ളപ്പണ നിരോധന നിയമം ലംഘിച്ചതിന് ബാങ്കിനെതിരെ 58 ലക്ഷം ദിർഹം പിഴ ചുമത്തി സെൻട്രൽ ബാങ്ക്. കള്ളപ്പണം, തീവ്രവാദ ഫണ്ടിങ്, നിയമ വിരുദ്ധ സംഘടനകൾക്ക് പണം നൽകൽ എന്നീ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള നിയമമാണ് ബാങ്ക് ലംഘിച്ചത്. 

ബാങ്കിനെതിരെ സാമ്പത്തിക ഉപരോധം ഏർപ്പെടുത്താനും തീരുമാനിച്ചു. എന്നാൽ, ബാങ്കിന്റെ പേര് വെളിപ്പെടുത്താൻ സെൻട്രൽ ബാങ്ക് തയാറായിട്ടില്ല. ബാങ്കിങ് മേഖലയുടെ സുതാര്യതയും സത്യസന്ധതയും നിലനിർത്താൻ സെൻട്രൽ ബാങ്ക് സ്വീകരിച്ചിരിക്കുന്ന ചട്ടങ്ങൾ എല്ലാ ബാങ്കുകളും അതിന്റെ ഉടമകളും ജീവനക്കാരും പാലിക്കണം. നിയമ ലംഘനങ്ങളുടെ പേരിൽ ഗാലക്സി ഇൻഷുറൻസ് ബ്രോക്കേഴ്സ് എന്ന സ്ഥാപനത്തിന്റെ ലൈസൻസ്  സെൻട്രൽ ബാങ്ക് കഴിഞ്ഞദിവസം റദ്ദാക്കിയിരുന്നു.

English Summary:

The Central Bank imposed a fine of Dh58 lakh on the bank for violating the Anti-Black Money Act

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com