ADVERTISEMENT

കൊടുവള്ളി ∙ കൊടുവള്ളി മുക്കിലങ്ങാടി സ്വദേശി സമീർ വേളാട്ടുകുഴിയെ കൊലപ്പെടുത്തിയ കേസിൽ മലയാളി അടക്കം 5 പേരുടെ വധശിക്ഷ നടപ്പാക്കിയ സൗദി കോടതിയുടെ നടപടിയിലൂടെ നീതി ലഭിച്ചെന്ന് സമീറിന്റെ കുടുംബം. 

സംഭവം നടന്ന് 9 വർഷങ്ങൾക്കു ശേഷം 5 പ്രതികളുടെയും വധശിക്ഷ നടപ്പാക്കിയതായി സൗദിയിൽ കോടതി നടപടികൾക്ക് സഹായിച്ച സാമൂഹിക പ്രവർത്തകരും ബന്ധുക്കളും വിളിച്ചറിയിച്ചപ്പോൾ ആശ്വാസം തോന്നിയെന്ന് സമീറിന്റെ ഭാര്യ ടി.ഡി. ആയിശ പറഞ്ഞു. പ്രതികളിൽപെട്ട മലയാളികളുടെ ബന്ധുക്കൾ നേരിൽ കണ്ട് ദയാ ധനം നൽകാമെന്നും മാപ്പു നൽകണമെന്നും പലതവണ ആവശ്യപ്പെട്ടിരുന്നെങ്കിലും മനസ്സ് അനുവദിക്കാത്തതിനാൽ അതിന് തയാറായില്ല. രാജ്യദ്രോഹക്കുറ്റം കൂടി ചുമത്തപ്പെട്ടതിനാൽ താൻ മാപ്പ് നൽകിയാലും ശിക്ഷാ ഇളവ് സാധ്യമായിരുന്നില്ലെന്നും ആയിശ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് സൗദി കോടതി പ്രതികളുടെ വധ ശിക്ഷ നടപ്പാക്കിയത്.

തൃശൂർ എറിയാട് സ്വദേശി നൈസാം ചേനിക്കാപ്പുറത്ത് സിദ്ദീഖിന്റെയും നാലു സൗദി പൗരന്മാരുടെയും വധശിക്ഷയാണ് നടപ്പാക്കിയത്.

English Summary:

Death penalty in Saudi Arabia: Justice for Sameer's family

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com