‘വിദേശത്ത് ഡാൻസറായി ജോലി വാഗ്ദാനം, യുവതികളെ അനാശാസ്യത്തിന് ഇരയാക്കി’; മലയാളി അറസ്റ്റിൽ
Mail This Article
×
ദുബായ് / ചെന്നൈ ∙ ഡാൻസർ ജോലിക്കെന്നു പറഞ്ഞ് തമിഴ് യുവതികളെ ദുബായിലെത്തിച്ച് അനാശാസ്യത്തിന് ഇരയാക്കിയ മലപ്പുറം സ്വദേശി മുസ്തഫ പുത്തൻകോട്ട് (56) അറസ്റ്റിലായി. ഇയാളെ ഗുണ്ടാനിയമം ചുമത്തി ജയിലിൽ അടച്ചു. ദുബായിലേക്കു കടക്കാൻ ശ്രമിക്കുന്നതിനിടെ ചെന്നൈ പൊലീസ് കേരളത്തിലെത്തി പിടികൂടുകയായിരുന്നു.
ദുബായിലെ ദിൽറുബ ക്ലബ്ബിന്റെ ഉടമയാണെന്നാണ് ഇയാൾ അവകാശപ്പെട്ടിരുന്നത്. ഷേക്ക് എന്ന് അറിയപ്പെടുന്ന ഇയാൾക്കെതിരെ തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഒരു യുവതി പരാതി നൽകിയതിനെത്തുടർന്ന് 3 പേർ പിടിയിലായതോടെയാണ് അന്വേഷണം മുസ്തഫയിലേക്ക് എത്തിയത്. പാവപ്പെട്ട കുടുംബങ്ങളിലെ യുവതികൾക്ക് ആഡംബര ജീവിതവും അരലക്ഷം രൂപ വരെ ശമ്പളവും സൗജന്യ താമസവും മറ്റും വാഗ്ദാനം ചെയ്താണു സംഘം വലയൊരുക്കിയിരുന്നതെന്നു പൊലീസ് പറഞ്ഞു.
English Summary:
Human Trafficking, Immorality; Malappuram Native in Chennai Police Custody
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.