യുഎഇയിൽ മഴ, ആലിപ്പഴവർഷം; ചൂടിന് ആശ്വാസം, മറ്റന്നാൾ വരെ മഴയ്ക്കു സാധ്യത
Mail This Article
×
ദുബായ്∙ കടുത്ത ചൂടിനിടെ രാജ്യത്ത് പലയിടങ്ങളിലും ആശ്വാസ മഴ പെയ്തു. ദുബായ് – അൽഐൻ റോഡിൽ ആലിപ്പഴവർഷമുണ്ടായി. അൽഐനിൽ പല ഭാഗത്തും മഴ പെയ്തു. പൊടിക്കാറ്റും മഴയും മുൻനിർത്തി ഇന്നലെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. മണിക്കൂറിൽ 50 കിലോമീറ്റർ വേഗത്തിൽ കാറ്റും അടിച്ചു.
മറ്റന്നാൾ വരെ രാജ്യത്തു പല സ്ഥലങ്ങളിലും മഴയ്ക്കു സാധ്യതയുണ്ടെന്നു ദേശീയ കാലാവസ്ഥ ഏജൻസി അറിയിച്ചു. ഇന്ത്യയിലെ കാലവർഷത്തിന്റെ ഭാഗമായ ന്യൂനമർദമാണ് യുഎഇയിലും മഴയ്ക്കു കാരണമാകുന്നതെന്നു കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
സെപ്റ്റംബർ അവസാനം വരെ ഇടയ്ക്കിടെ മഴയ്ക്കു സാധ്യതയുണ്ട്. ഒമാനിൽ അസ്ഥിര കാലാവസ്ഥാ മുന്നറിയിപ്പുണ്ട്. 8ന് വ്യാപക മഴ പ്രതീക്ഷിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.