ADVERTISEMENT

ദുബായ് ∙ വിനോദ സഞ്ചാരികൾക്ക് നഗരം കാണാൻ പുതിയ ടൂറിസ്റ്റ് ബസ് സർവീസ് പ്രഖ്യാപിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (ആർടിഎ). എമിറേറ്റിലെ പ്രധാന ആകർഷണ കേന്ദ്രങ്ങളെ ബന്ധപ്പെടുത്തിയുള്ള ‘ഓൺ ആൻഡ്  ഓഫ്’ ബസ് സർവീസ് സെപ്റ്റംബർ ആദ്യം ആരംഭിക്കും. ദുബായ് മാളിൽ നിന്ന് ആരംഭിച്ച് ദുബായ് ഫ്രെയിം, ഹെറിറ്റേജ് വില്ലേജ്, മ്യൂസിയം ഓഫ് ദ് ഫ്യൂച്ചർ, ഗോൾഡ് സൂഖ്, ദുബായ് മാൾ, ലാ മെർ ബീച്ച്, ജുമൈറ പള്ളി, സിറ്റി വോക്ക് എന്നീ എട്ട് പ്രധാന കേന്ദ്രങ്ങളും ലാൻഡ്‌മാർക്കുകളും യാത്രക്കാർക്ക് സന്ദർശിക്കാം.

സെപ്റ്റംബറിൽ സർവീസ് ആരംഭിക്കുന്ന ദുബായ് ടൂറിസ്റ്റ് ബസ്. Image Credit: RTA
സെപ്റ്റംബറിൽ സർവീസ് ആരംഭിക്കുന്ന ദുബായ് ടൂറിസ്റ്റ് ബസ്. Image Credit: RTA

രാവിലെ 10 മുതൽ രാത്രി 10 വരെയാണ് സർവീസ്. ദുബായ് മാളിൽ നിന്ന് ഓരോ 60 മിനിറ്റിലും പുറപ്പെടും. യാത്രയ്ക്ക് രണ്ട് മണിക്കൂർ ആണ് ദൈർഘ്യം. 35 ദിർഹത്തിൻ്റെ ടിക്കറ്റെടുത്താൽ ദിവസത്തിൽ ഏത് സമയത്തും സഞ്ചരിക്കാം.

ആർടിഎ പബ്ലിക് ട്രാൻസ്പോർട്ട് ഏജൻസി സിഇഒ അഹമ്മദ് ബഹ്റൂസിയാൻ. Image Credit: RTA
ആർടിഎ പബ്ലിക് ട്രാൻസ്പോർട്ട് ഏജൻസി സിഇഒ അഹമ്മദ് ബഹ്റൂസിയാൻ. Image Credit: RTA

ദുബായ് ഓൺ ആൻഡ് ഓഫ് ബസ്, മെട്രോ, മറൈൻ ഗതാഗതം, പൊതു ബസുകൾ, പ്രത്യേകിച്ച് അൽ ഗുബൈബ സ്റ്റേഷൻ തുടങ്ങിയ പൊതുഗതാഗത സംവിധാനങ്ങളുമായി ബന്ധിപ്പിക്കുന്നുവെന്ന് പബ്ലിക് ട്രാൻസ്പോർട്ട് ഏജൻസി സിഇഒ അഹമ്മദ് ബഹ്റൂസിയാൻ പറഞ്ഞു.

English Summary:

RTA Launches On & Off Bus Initiative for Residents and Visitors in UAE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com