ADVERTISEMENT

റിയാദ് ∙ ജിസിസി രാജ്യങ്ങളിലേക്കുള്ള സൗദിയുടെ എണ്ണ ഇതര കയറ്റുമതി മേയിൽ 290 കോടി ഡോളറിലെത്തി. കഴിഞ്ഞ വർഷം മേയിൽ 225 കോടി ഡോളറായിരുന്നു കയറ്റുമതി. എണ്ണ ഇതര വ്യാപാരത്തിൽ ഗണ്യമായ പുരോഗതിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 

ഏറ്റവും കൂടുതൽ എണ്ണയിതര ഇടപാടുകൾ നടത്തിയത് യുഎഇയുമായിട്ടാണ്. യുഎഇയിൽ നിന്ന് സൗദിയിലേക്കുള്ള കയറ്റുമതി 607 കോടി സൗദി റിയാലായി ഈ വർഷം വളർന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 490 കോടി റിയാലിന്റെ വ്യാപാരമാണ് ഇരു രാജ്യങ്ങൾക്കും ഇടയിൽ നടന്നത്. യുഎഇയുമായുള്ള വ്യാപാരത്തിൽ 152 കോടി റിയാലിന്റെ വളർച്ചയുണ്ടായതായി സൗദിയുടെ വാർഷിക റിപ്പോർട്ട് സൂചിപ്പിച്ചു.

അതേസമയം, സൗദി – കുവൈത്ത് വ്യാപാരത്തിൽ ഇടിവുണ്ടായി. കഴിഞ്ഞ വർഷം 126 കോടി റിയാലിന്റെ വ്യാപാരം നടന്ന സ്ഥാനത്ത് ഈ വർഷം 57.14 കോടി റിയാലായി കുറഞ്ഞു. കുവൈത്തിൽ നിന്നുള്ള പുനർ കയറ്റുമതിയിലുണ്ടായ ഇടിവാണ് വാർഷിക വ്യാപാരത്തിലെ കുറവിനു കാരണം. 

ഒമാനും സൗദിയും തമ്മിലുള്ള വ്യാപാരം ഈ വർഷം വളർച്ച രേഖപ്പെടുത്തി. ഒമാനിൽ നിന്നു സൗദിയിലേക്കുള്ള കയറ്റുമതിയിലുണ്ടായ വളർച്ചയാണ് ഉഭയ കക്ഷി വ്യാപാരം മെച്ചപ്പെടുത്തിയത്. സൗദിയുമായുള്ള വ്യാപാരത്തിൽ ബഹ്റൈനും നേട്ടമുണ്ടാക്കി. 283 കോടി റിയാലിന്റെ വ്യാപാരം ഇരു രാജ്യങ്ങൾക്കും ഇടയിലുണ്ടായി. ബഹ്റൈനിൽ നിന്നുള്ള പുനർ കയറ്റുമതിയിലുണ്ടായ വർധനയാണ് മൊത്തം വ്യാപാരത്തിനു ഗുണം ചെയ്തത്. ഖത്തറുമായുള്ള വ്യാപാരത്തിൽ ഇടിവുണ്ടായി. ഖത്തറിൽ നിന്നു സൗദിയിലേക്കുള്ള കയറ്റുമതി കുറഞ്ഞതാണ് മൊത്തം വ്യാപാരത്തെ ബാധിച്ചത്.

English Summary:

Saudi Arabia Sees Growth in Non-Oil Exports

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com