ADVERTISEMENT

ദുബായ് ∙ ഉരുൾപൊട്ടലിൽ ദുരിതത്തിലായ വയനാട്ടിലെ സഹോദരങ്ങൾക്ക് വീടുകൾ നിർമിച്ചു നൽകുമെന്ന് അക്കാഫ് അസോസിയേഷനും മെഡ് 7 ഗ്രൂപ്പും അറിയിച്ചു. വീടുകൾ നഷ്ടപ്പെട്ടവർക്ക് പത്ത് വീടുകളാണ് അക്കാഫ് നൽകുക. സർക്കാരുമായി ബന്ധപ്പെട്ട് അർഹരായ ആൾക്കാരെയും ഉചിതമായ സ്ഥലവും കണ്ടെത്തുമെന്ന് പ്രസിഡന്റ് പോൾ ടി. ജോസഫ്, സെക്രട്ടറി എ.എസ്. ദീപു, ട്രഷറർ മുഹമ്മദ് നൗഷാദ് എന്നിവർ അറിയിച്ചു.

വയനാട്ടിലെ ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് വീട് നിർമിച്ച് നൽകുമെന്ന് ആരോഗ്യ സംരക്ഷണ സേവനദാതാക്കളായ മെഡ് 7 ഗ്രൂപ്പ് അറിയിച്ചു. ദുരിതബാധിതർക്ക് ദീർഘകാല പിന്തുണ നൽകുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി. ഉരുൾപൊട്ടലിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ചെയർമാൻ ജുനൈദ് ആനമങ്ങാടൻ അനുശോചനം അറിയിച്ചു.  

English Summary:

Wayanad Landslide: 10 Houses Built by AKCAF and MED7 Group

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com