ADVERTISEMENT

ദുബായ് ∙ വേനലവധിക്കു ശേഷം സ്കൂളുകൾ തുറക്കുന്നതു കണക്കിലെടുത്തു ബാക്ക് ടു സ്കൂൾ ഓഫർ പ്രഖ്യാപിച്ചു ദുബായ് സമ്മർ സർപ്രൈസ്. വസ്ത്രങ്ങൾ, ചെരിപ്പുകൾ, സ്കൂൾ ബാഗുകൾ ഉൾപ്പെടെ സ്കൂളുമായി ബന്ധപ്പെട്ട എല്ലാ ഉൽപന്നങ്ങൾക്കും വിലക്കിഴിവും കോംബോ ഓഫറുകളുമാണ് വാഗ്ദാനം. ഭാഗ്യശാലികളായ 25 വിദ്യാർഥികൾക്ക് 20000 ദിർഹത്തിന്റെ വീതം സ്കോളർഷിപ് നേടാനുള്ള അവസരവുമുണ്ട്. സമ്മർ സർപ്രൈസിന്റെ ഭാഗ്യ ചിഹ്നമായ മോദേഷിന്റെ പേരിലുള്ളതാണ് സ്കോളർഷിപ്. 

ഇബ്നു ബത്തൂത്ത മാൾ, സർക്കിൾ മാൾ ഉൾപ്പടെ ദുബായ് സമ്മർ സർപ്രൈസുമായി സഹകരിക്കുന്ന സ്ഥാപനങ്ങളിൽ നിന്ന് 200 ദിർഹത്തിനു മുകളിൽ സാധനങ്ങൾ വാങ്ങുന്നവർക്ക് ഭാഗ്യമത്സരത്തിന്റെ ഭാഗമാകാം. പ്രായ, ദേശ, ഭാഷ വ്യത്യാസമില്ലാതെ ആർക്കും പങ്കെടുക്കാം. നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 25 പേർക്ക് മോദേഷ് സ്കോളർഷിപ് സ്വന്തമാക്കാം. മൊത്തം 5 ലക്ഷം ദിർഹമാണ് സ്കോളർഷിപ്പിനു മാത്രമായി ചെലവഴിക്കുന്നത്. ബാക്ക് ടു സ്കൂൾ ഓഫറിന്റെ ഭാഗമായി 20 ഭാഗ്യശാലികൾക്ക് 5000 ദിർഹം വീതം സമ്മാനം നേടിത്തരുന്ന ഭാഗ്യക്കൂപ്പണുകളുമുണ്ട്.

ഈ മാസം 28വരെ നടത്തുന്ന 200 ദിർഹത്തിന്റെ പർച്ചേസുകൾക്ക് റാഫിൾ കൂപ്പൺ ലഭിക്കും. അൽ ഗുറൈർ സെന്റർ, അറേബ്യൻ സെന്റർ, സെഞ്ചറി മാൾ, ദുബായ് ഫെസ്റ്റിവൽ പ്ലാസ, സിലിക്കൺ സെൻട്രൽ മാൾ, ടൈംസ് സ്ക്വയർ സെന്റർ എന്നിവിടങ്ങളിലെ റാഫിൾ കൂപ്പണുകൾ ലഭിക്കും. 29ന് ആണ് മെഗാ നറുക്കെടുപ്പ്. വെർജിൻ മെഗാ സ്റ്റോറുകളിൽ ഇലക്ട്രോണിക് സാധനങ്ങൾക്കും വിലക്കുറവുണ്ട്. മാക്ക് എയർ 2999 ദിർഹത്തിനു സ്വന്തമാക്കാൻ ഇവിടെ അവസരമുണ്ട്. മൈക്രോസോഫ്റ്റ് ഓഫിസ് 365 പഴ്സനൽ സൗജന്യമായും ലഭിക്കും. ‍

ഓഗസ്റ്റ് 23ന് വിദ്യാർഥികൾക്ക് അവരുടെ പഴയ ലാപ്ടോപ് ഷറഫ് ഡിജിയിൽ എക്സ്ചേഞ്ച് ചെയ്യാം. പഴയ ലാപ്ടോപ്പുകൾക്ക് 600 ദിർഹത്തിന്റെ ഡിസ്കൗണ്ട് കൂപ്പൺ ലഭിക്കും. പുതിയ ലാപ്ടോപ്പിന്റെ വിലയിൽ 600 ദിർഹത്തിന്റെ ഇളവ് ലഭിക്കും. ഇ മാക്സിന്റെ ഏതു ഷോപ്പിൽ നിന്നു വാങ്ങുന്ന ലാപ്ടോപ്പിനും വിദ്യാർഥികൾക്ക് 30% ഇളവ് ലഭിക്കും. 

ഇതിനു പുറമെ 100 ദിർഹത്തിന്റെ ഇളവും ലഭിക്കും. ജംബോയിൽ ഭാഗ്യ ശാലികൾക്ക് ലാപ്ടോപ് സൗജന്യമായി നൽകുന്ന പരിപാടിയുമുണ്ട്. പഴയ ലാപ്ടോപ്പിന് എക്സ്ചേഞ്ച് ബോണസും ലഭിക്കും. ലുലു ഹൈപ്പർ മാർക്കറ്റിൽ ഈ മാസം 11വരെ 100 ദിർഹത്തിൽ അധികം പർച്ചേസ് ചെയ്യുന്നവർക്ക് 25% ഡിസ്കൗണ്ട് കാർഡ് ലഭിക്കും. 100 ദിർഹത്തിനു തുണി, ഷൂസ്, ബാഗ് എന്നിവ വാങ്ങുന്നവർക്ക് ഈ ഡിസ്കൗണ്ട് കാർഡ് ഉപയോഗിച്ച് 25% ഇളവു നേടാം.

English Summary:

Back to School Offer in Dubai Summer Surprise

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com