ADVERTISEMENT

ദുബായ് ∙ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജിയുടെ പശ്ചാത്തലത്തിൽ ഒരു പ്രകോപനത്തിനും മുതിരരുതെന്ന് യുഎഇയിലെ തങ്ങളുടെ പൗരൻമാരോട് ബംഗ്ലദേശ് എംബസി ആവശ്യപ്പെട്ടു. തികഞ്ഞ ആത്മസംയമനം പാലിക്കണം.

യുഎഇ നിയമങ്ങൾ അനുസരിക്കണമെന്നും എംബസിയും ദുബായ് കോൺസുലേറ്റും നിർദേശിച്ചു. കൂട്ടംകൂടുന്നതും പ്രതിഷേധ പ്രകടനം നടത്തുന്നതും മുദ്രാവാക്യം വിളിക്കുന്നതും യുഎഇ കർശനമായി നിരോധിച്ചിരിക്കുകയാണ്. പ്രതിഷേധങ്ങളുടെ വിഡിയോ പ്രചരിപ്പിക്കുന്നതിനും നിയന്ത്രണമുണ്ട്. 

കഴിഞ്ഞ മാസം ബംഗ്ലദേശ് പൗരന്മാർ നിയമം ലംഘിച്ചു സംഘടിച്ചതിനെതിരെ യുഎഇ കടുത്ത നടപടി എടുത്തിരുന്നു. അനിഷ്ട സംഭവങ്ങളിൽ 56 ബംഗ്ലദേശ് പൗരൻമാരെയാണ് ജയിലിലടച്ചത്. ഇതിൽ 3 പേർക്ക് ജീവപര്യന്തം തടവ് വിധിച്ചു. ദുബായുടെ ദേശീയ വിമാന കമ്പനിയായ എമിറേറ്റ്സ്, ബംഗ്ലദേശിലേക്ക് ഇന്നലെയും ഇന്നുമുള്ള സ‍ർവീസുകൾ റദ്ദാക്കി.

English Summary:

Bangladesh Embassy's warning to Bangladeshi citizens in UAE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com