ADVERTISEMENT

അബുദാബി ∙ അബുദാബി ബ്ലഡ് ബാങ്ക് സേവനങ്ങളിൽ സേഹ അത്യാധുനിക ബ്ലഡ് റേഡിയേറ്റർ സ്ഥാപിച്ചു. ഇത് മേഖലയിലെ രക്ത സുരക്ഷയും ഗുണനിലവാരവും മെച്ചപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുവയ്പാണ്. ആർഎസ് 3400 എക്സ്-റേ ബ്ലഡ് റേഡിയേറ്റർ രക്തത്തിന്‍റെയും രക്ത ഘടകങ്ങളുടെയും ചികിത്സയ്ക്കായി എക്സ്-റേ വികിരണം ഉപയോഗിക്കുന്നു. രക്തം സ്വീകരിക്കുന്ന രോഗികളിൽ ഗ്രാഫ്റ്റ് വേഴ്സസ് ഹോസ്റ്റ് ഡിസീസ് (GVHD) ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. 

റേഡിയോ ആക്ടീവ് മെറ്റീരിയലുകൾ ഉപയോഗിക്കുന്ന പരമ്പരാഗത റേഡിയറുകളിൽ നിന്ന് വ്യത്യസ്തമായി, ആർഎസ് 3400 ഒരൊറ്റ എക്സ്-റേ ഉറവിടമാമ് ഉപയോഗിക്കുന്നത്. ഇത് സങ്കീർണമായ ലൈസൻസിങ്ങിന്‍റെയും ഷീൽഡിങ്ങിന്‍റെയും ആവശ്യകത ഇല്ലാതാക്കുന്നു.  യന്ത്രത്തിന് വേഗമേറിയ വികിരണ ചക്രം ഉണ്ട്. ഒരു സൈക്കിളിൽ ആറ് യൂണിറ്റുകൾ വരെ ഉൾക്കൊള്ളുന്നു.  അബുദാബിയിലെ ആരോഗ്യ സംരക്ഷണ സംവിധാനത്തിൽ രക്ത ഉൽപന്നങ്ങളുടെ വർധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനുള്ള കൂടുതൽ ശേഷി ഉണ്ടാക്കുന്നു. നൂതന സാങ്കേതികവിദ്യകളും വിഭവങ്ങളും നൽകാനുള്ള സർക്കാരിന്‍റെ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്ന പദ്ധതിക്ക് അബുദാബി ആരോഗ്യ വകുപ്പിന്‍റെ പിന്തുണയുണ്ട്.

English Summary:

A blood cooler was installed in Abu Dhabi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com