ADVERTISEMENT

ജിസാൻ ∙ ജിസാനിലെ അൽ ദൈർ ഗവർണറേറ്റിലെ അൽ ഹഷ്ർ പർവതനിരകളുടെ മുൻഭാഗത്ത് കൊത്തിയെടുത്ത സ്റ്റേഡിയം സന്ദർശകരെ ആകർഷിക്കുന്നു. സ്‌റ്റേഡിയം അല്‍ദായിറിലെ അല്‍ഹശ്ര്‍ പര്‍വതനിരകളുടെ മുന്‍വശത്താണുള്ളത്.

ഏഷ്യയിലെ ഏറ്റവും മനോഹരമായ സ്‌പോർട്‌സ് വേദിയായി അംഗീകരിക്കപ്പെട്ട സ്റ്റേഡിയം അഭിമാനകരമായ പ്രിൻസ് മുഹമ്മദ് ബിൻ നാസർ ബിൻ അബ്ദുൽ അസീസ് ചാമ്പ്യൻഷിപ്പിനും മേഖലയിലെ അത്‌ലറ്റിക് കഴിവുകൾ പ്രകടിപ്പിക്കുന്ന 16 പരിപാടികൾക്കും ആതിഥേയത്വം വഹിച്ചിട്ടുണ്ട്.

94 മീറ്റര്‍ നീളവും 60 മീറ്റര്‍ വീതിയുമുള്ള സ്റ്റേഡിയത്തില്‍ കാണികള്‍ക്കുള്ള ഗ്യാലറികളും ഡ്രെയ്‌നേജ് സംവിധാനങ്ങളും അടങ്ങിയിരിക്കുന്നു. ഇത് ഒരു കലാസൃഷ്ടിയെ പ്രതിനിധീകരിക്കുന്നു. ജിസാന്‍ പ്രവിശ്യയിലെ യുവാക്കളുടെ അഭിലാഷങ്ങളെയും ജോലിയോടുള്ള അവരുടെ സമര്‍പ്പണത്തെയും പ്രതിനിധീകരിക്കുന്ന ഒരു സൗന്ദര്യാത്മക ഐക്കണ്‍ ആണിത്. സന്ദര്‍ശകരെ സ്റ്റേഡിയം ആകര്‍ഷിക്കുകയാണ്.

English Summary:

Carved Stadium in Jazan attracts visitors :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com