ADVERTISEMENT

മസ്‌കത്ത് ∙ മസ്‌കത്ത്  വിമാനത്താവളത്തിൽ പ്രഖ്യാപിച്ച പാസഞ്ചർ ബോർഡിങ് സിസ്റ്റം പ്രൊസസിങ്ങിലെ (പിബിഎസ്) മാറ്റം പ്രാബല്യത്തിൽ . വിമാനത്താവളത്തിൽ പിബിഎസ് മാറ്റം വരുന്നതിനാൽ യാത്രക്കാർ പതിവിലും നേരത്തെ എത്തിച്ചേരണമെന്ന് കഴിഞ്ഞ ദിവസം ഒമാൻ എയർപോർട്ട്‌സ് അധികൃതർ  അറിയിച്ചിരുന്നു.

ഇനി മുതൽ യാത്രക്കാർ വിമാനം പുറപ്പെടുന്നതിന് 40 മിനിറ്റ് മുമ്പ് ബോർഡിങ് പാസ് റീഡിങ് പൂർത്തിയാക്കണം. ഇതിന് ശേഷം ചെക്ക് പോയിന്റ് വഴി വിമാനത്താവളത്തിലേക്ക് കടത്തിവിടില്ല. വിമാനങ്ങൾ കൃത്യ സമയത്തു തന്നെ പുറപ്പെടുന്നതിന് എല്ലാവരും നിർദേശം പാലിക്കണമെന്നും ഒമാൻ എയർപോർട്ട്‌സ് അറിയിച്ചു. ഇനി മുതൽ പാസഞ്ചർ പ്രൊസസിങ് കട്ട് ഓഫ് സമയം വിമാനം പുറപ്പെടുന്ന സമയത്തിന് 40 മിനിറ്റ് മുമ്പായിരിക്കും. നേരത്തെ ഇത് 20 മിനിറ്റായിരുന്നു.

English Summary:

New Boarding Rules at Muscat International Airport: Enhanced Efficiency for Travelers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com