സഞ്ചാരികളെ മാടിവിളിച്ച് തബൂക്കിലെ മുന്തിരിത്തോട്ടങ്ങൾ
Mail This Article
തബൂക്ക് ∙ സന്ദർശകർക്ക് വശ്യമനോഹര കാഴ്ച സമ്മാനിക്കുകയാണ് തബൂക്കിലെ മുന്തിരിത്തോട്ടങ്ങൾ. അത്യാധുനിക ശാസ്ത്രീയ സംവിധാനങ്ങളോടെയാണ് തബൂക്കിൽ മുന്തിരി കൃഷി ഒരുക്കിയിരിക്കുന്നത്. തബൂക്ക് പ്രവിശ്യയില്‍ വ്യത്യസ്ത സ്ഥലങ്ങളിലായുള്ള 15,80,575 മുന്തിരി മരങ്ങൾ പ്രതിവര്‍ഷം 43,750 ടണ്‍ മുന്തിരി പ്രാദേശിക വിപണികളിലെത്തിക്കുന്നു. വ്യത്യസ്ത ഇനങ്ങളില്‍ പെട്ട മുന്തിരികള്‍ തബൂക്കിലെ ഫാമുകളില്‍ ഉല്‍പാദിപ്പിക്കുന്നുണ്ട്.
പ്രവിശ്യയിലെ കാലാവസ്ഥയും മണ്ണും ജലവും മുന്തിരിക്കൃഷിക്ക് അനുയോജ്യമാണ്. ജലവിനിയോഗം നിയന്ത്രിക്കാനും യുക്തിസഹമാക്കാനുമുള്ള എന്‍വിറോസ്‌കാന്‍ സംവിധാനം, ഇലക്‌ട്രോസ്റ്റാറ്റിക് സ്‌പ്രേയിങ് ഉപകരണങ്ങള്‍ എന്നിവയുടെ സഹായത്തോടെയാണ് കൃഷി. ഉയർന്ന സാങ്കേതിക വിദ്യ കൃഷിയുടെ ഗുണമേന്മ ഉറപ്പാക്കും. കീടനാശിനികളുടെ പ്രയോഗം പരമാവധി കുറച്ചാണ് കൃഷി. നിരവധി ശാസ്ത്രീയ പഠനങ്ങളുടെ കൂടി സഹായത്തോടെയാണ് കൃഷി ഈ മേഖലയിൽ വ്യാപിക്കുന്നത്.