അബുദാബി ഇന്‍റർനാഷനൽ ഹണ്ടിങ് ആൻഡ് ഇക്വസ്ട്രിയൻ എക്സിബിഷൻ ഈ മാസം 31 മുതൽ
Mail This Article
അബുദാബി∙ എമിറാത്തി സാംസ്കാരിക പാരമ്പര്യവും നൂതന സവിശേഷതകളും സമന്വയിപ്പിക്കുന്ന 20-ാമത് അബുദാബി ഇന്‍റർനാഷനൽ ഹണ്ടിങ് ആൻഡ് ഇക്വസ്ട്രിയൻ എക്സിബിഷന് (അഡിഹെക്‌സ് 2024) ഒരുങ്ങി അഡ്‌നെക് ഗ്രൂപ്പ്. ഈ മാസം 31 മുതൽ സെപ്റ്റംബർ 8 വരെ അബുദാബി അഡ്‌നെക് സെന്‍ററിലാണ് പരിപാടി.
അൽ ദഫ്ര മേഖലയിലെ പ്രതിനിധിയും എമിറേറ്റ്‌സ് ഫാൽക്കണേഴ്‌സ് ക്ലബ് ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാന്‍റെ രക്ഷാകർതൃത്വത്തിൽ എമിറാത്തി സാംസ്‌കാരിക പാരമ്പര്യങ്ങളും പൈതൃകവും സമന്വയിപ്പിച്ച് ക്യാപിറ്റൽ ഇവന്‍റ്‌സും എമിറേറ്റ്‌സ് ഫാൽക്കണേഴ്‌സ് ക്ലബ്ബും ചേർന്നാണ് സംഘടിപ്പിക്കുന്നത്. എക്‌സിബിഷനുകൾ, പരമ്പരാഗത പ്രകടനങ്ങൾ, ചരിത്ര പ്രദർശനങ്ങൾ എന്നിവയിലൂടെ പ്രദേശത്തിന്‍റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകം വെളിപ്പെടുത്തും.
മധ്യപൂർവദേശം–വടക്കൻ ആഫ്രിക്ക മേഖലയിലെ ഏറ്റവും വലിയ പരിപാടി 11 സാംസ്കാരിക മേഖലകളിലുടനീളം ഏറ്റവും പുതിയ സാങ്കേതികവിദ്യകളും ട്രെൻഡുകളും അവതരിപ്പിക്കും. എല്ലാ പ്രായക്കാർക്കും വേണ്ടിയുള്ള മൾട്ടി-കൾച്ചറൽ, വിദ്യാഭ്യാസ, സംവേദനാത്മക പ്രവർത്തനങ്ങൾ അരീനയിൽ അവതരിപ്പിക്കും. ലേലത്തിൽ ഫാൽക്കണുകൾ അവതരിപ്പിക്കുന്നു. ഒരു പ്രത്യേക ഏരിയയിൽ പ്രദർശിപ്പിക്കുന്ന പ്രീമിയം ഫാൽക്കണുകൾക്കായി ലേലക്കാർക്ക് ഇപ്പോൾ ഓൺലൈനായി ലേലം വിളിക്കാം. ഡെയ്‌ലി ഫാമിലി ഷോ മൃഗങ്ങളുടെ കഴിവുകൾ, ചരിത്രം, പൈതൃകം എന്നിവ ആഘോഷിക്കുന്നു, അബുദാബി പൊലീസ് ഷോകേസ്, ക്രൈം സീൻ പുനരാവിഷ്‌ക്കരണം എന്നിവ പോലുള്ള പ്രകടനങ്ങളും അവതരിപ്പിക്കും. ഹിസ്റ്റോറിക്കൽ ബാറ്റിൽ ആൻഡ് അമ്പെയ്ത്ത് ഓൺ ഹോഴ്സ്ബാക്ക്, ദി വിങ്സ് ഓഫ് സഹാറ ബേർഡ് ഷോ, ട്രിക്ക് ആൻഡ് റോമൻ റൈഡിംഗ് പ്രകടനങ്ങൾ എന്നിവയാണ് മറ്റ് ഹൈലൈറ്റുകൾ.