ADVERTISEMENT

ഷാർജ ∙ വർഷം തോറും ആകാശ ആകാശവിസ്മയം തീർത്ത് എത്തുന്ന പഴ്‌സീയഡ് ഉൽക്കാവർഷം (Perseid meteor shower) കാണുന്നതിന് വാനനിരീക്ഷകരെയും സഞ്ചാരികളെയും ക്ഷണിച്ച്  ഷാർജ മെലീഹ ആർക്കിയോളജിക്കൽ സെന്‍റർ. ഈ അപൂർവ്വ ദൃശ്യം ആസ്വദിക്കാൻ ഷാർജ മെലീഹ ആർക്കിയോളജിക്കൽ സെന്‍റർ ഒരുക്കിയ പ്രത്യേക പരിപാടിയിൽ പങ്കെടുക്കാം.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്.
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്.

മെലീഹ മരുഭൂമിയിൽ  പ്രത്യേകം തയാറാക്കിയ ക്യാംപ് സൈറ്റിൽ ഈ മാസം 12-ന് വൈകിട്ട് ഏഴ് മുതൽ രാത്രി ഒന്നു വരെയാണ് പരിപാടി. മെലീഹ മരുഭൂമിയിലെ മനോഹരമായ പശ്ചാത്തലത്തിൽ അത്യാധുനിക ടെലിസ്കോപ്പുകൾ ഉപയോഗിച്ച് വാനനിരീക്ഷണം നടത്താനുള്ള അവസരമുണ്ട്. ഉൽക്കാവർഷത്തെക്കുറിച്ചുള്ള വിദഗ്ധ പ്രഭാഷണം, ക്വിസ് മത്സരങ്ങൾ, ദൂരദർശിനിയിലൂടെ ചന്ദ്രനെയും ഗ്രഹങ്ങളെയും കാണൽ, ആസ്ട്രോ ഫോട്ടോഗ്രഫി പരിശീലനം തുടങ്ങിയ വിവിധ പരിപാടികളും ഒരുക്കിയിട്ടുണ്ട്. ആസ്ട്രോ ഫോട്ടോഗ്രഫിയിൽ പരിശീലനം ലഭിച്ച മെലീഹയിലെ വിദഗ്ധരുടെ സഹായത്തോടെ ചിത്രങ്ങൾ പകർത്താനുമാവും.

view-spectacular-perseids-meteor-shower-from-sharjah-on-august-12
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്.
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്.

+971 6 802 1111 എന്ന നമ്പറിലോ mleihamanagement@discovermleiha.ae എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെട്ട് ബുക്ക് ചെയ്യാം.

English Summary:

Spectacular Perseids Meteor Shower from Sharjah on August 12

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com