ADVERTISEMENT

ദുബായ് ∙ ഈ വർഷത്തെ ആദ്യ ആറ് മാസത്തിനുള്ളിൽ അതിഥികളുടെ എണ്ണത്തിൽ ദുബായ് രാജ്യാന്തര വിമാനത്താവളം 8% വാർഷിക വർധനവ് രേഖപ്പെടുത്തി. 2024 ആദ്യ പാദത്തിൽ 44.9 ദശലക്ഷം രാജ്യാന്തര സന്ദർശകരാണ് വിമാനത്താവളം ഉപയോഗിച്ചത്. ഇത് പ്രതിഭകളുടെയും സംരംഭങ്ങളുടെയും നിക്ഷേപകരുടെയും ആഗോള കേന്ദ്രമെന്ന നിലയിൽ ദുബായിയുടെ വർധിച്ചുവരുന്ന ആകർഷണത്തെ സൂചിപ്പിക്കുന്നു.

ദുബായിലെ സാമ്പത്തിക, ടൂറിസം വകുപ്പ് അടുത്തിടെ പുറത്തുവിട്ട ഈ കണക്കുകൾ ദുബായുടെ വളർച്ചയെയും സൂചിപ്പിക്കുന്നു. 2024 ലെ ഒന്നാം പാദത്തിൽ 115 ബില്യൻ ദിർഹത്തിൽ എത്തിയ ജിഡിപി മുൻ വർഷത്തേക്കാൾ 3.2% വർധിച്ചു. ഇന്ത്യ പോലുള്ള പ്രധാന വിപണികളിൽ നിന്നുള്ള ശക്തമായ ഡിമാൻഡും ചൈന തുടങ്ങിയ വിപണികളുടെ പുനരുജ്ജീവനവുമാണ് റെക്കോർഡ് നേട്ടത്തിന് കാരണമെന്ന് ദുബായ് എയർപോർട്ട് സിഇഒ പോൾ ഗ്രിഫിത്ത്സ് പറഞ്ഞു. 2024-ൽ 91.8 ദശലക്ഷം വാർഷിക അതിഥികളെത്തുമെന്ന് കരുതുന്ന വിമാനത്താവളം റെക്കോർഡുകൾ തകർക്കുമെന്ന പ്രതീക്ഷയും പ്രകടിപ്പിച്ചു.

ദക്ഷിണേഷ്യ, പടിഞ്ഞാറൻ യൂറോപ്പ്, ജിസിസി, കിഴക്കൻ ഏഷ്യ എന്നിവിടങ്ങളിലെ സ്ഥാപിതവും വളരുന്നതുമായ വിപണികളാണ് ദുബായ് രാജ്യാന്തര വിമാനത്താവളത്തിന്‍റെ വിജയത്തിന് കാരണം. 2024 ന്‍റെ ആദ്യ പകുതിയിൽ 61 ലക്ഷം യാത്രക്കാരുമായി ഇന്ത്യയാണ് മുന്നിൽ. അതേസമയം ഈ കാലയളവിൽ ചൈനയുടെ ട്രാഫിക് 10 ലക്ഷം കവിഞ്ഞു. സൗദി അറേബ്യ, യുകെ, പാകിസ്ഥാൻ എന്നിവയാണ് മറ്റ് പ്രധാന രാജ്യങ്ങൾ. ഇതര പ്രധാന വിപണികളിൽ അമേരിക്ക, റഷ്യ, ജർമനി എന്നിവ ഉൾപ്പെടുന്നു.

ലണ്ടൻ, റിയാദ്, മുംബൈ എന്നിവയായിരുന്നു ആദ്യ മൂന്ന് ലക്ഷ്യ നഗരങ്ങൾ.  106 രാജ്യങ്ങളിലായി 269 ലക്ഷ്യസ്ഥാനങ്ങളിലേയ്ക്ക് ദുബായ് രാജ്യാന്തര വിമാനത്താവളം കണക്ട് ചെയ്‌തിരിക്കുന്നു, കൂടാതെ 101 രാജ്യാന്തര എയർലൈനുകൾ സേവനമനുഷ്ഠിക്കുകയും ചെയ്യുന്നു. ഇത് ദുബായുടെ ആഗോള ബിസിനസ്സ്, ലോജിസ്റ്റിക്‌സ് ഹബ് പദവി ഉയർത്തുന്നു. ആകെ വിമാന സര്‍വീസുകളുടെ എണ്ണം 2,16,000 ൽ എത്തി. കഴിഞ്ഞ വർഷത്തെ ആദ്യ ആറ് മാസത്തെ അപേക്ഷിച്ച് 7.2% വർധനവാണ് രേഖപ്പെടുത്തിയത്.

English Summary:

44.9 Million Visitors used Dubai International Airport in the First Quarter of 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com