ഹ്രസ്വചിത്രം അവന്തിക പ്രദർശിപ്പിച്ചു
Mail This Article
ഷാർജ ∙ മാജോ കെ. ആന്റണി നിർമിച്ച് കെ.സി. അനിൽ സംവിധാനം ചെയ്ത ഹ്രസ്വചിത്രം 'അവന്തിക'യുടെ പ്രിമിയർ ഷോ നടത്തി. മോഹൻകുമാർ, വെള്ളിയോടൻ, ഗീതാ മോഹൻ, രാഹുൽ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് തുറന്ന ചര്‍ച്ചയും നടന്നു.
18 വയസ്സുള്ള അവന്തിക എന്ന നർത്തകിയിലൂടെ വഴിതെറ്റിപ്പോകുന്ന പുതുതലമുറയുടെ കഥയാണ് ചിത്രം പറയുന്നത്. ക്യാമറ: ഷിജു തോമസ്, എഡിറ്റിംഗ്: ഷിജു തോമസ്, കളറിസ്റ്റ്: ജിജോ വർഗീസ്, ഗാനരചന: രണദേവ് മറ്റത്തോളി, സംഗീതം : വി. പി. ചന്ദ്രേഷ്, ഗായകർ: കലാമണ്ഡലം ദേവിക ജയദേവൻ & സ്നേഹ ജയദേവൻ, ബാക്ക്ഗ്രൗണ്ട് സ്കോർ: ദീപക് വർഗീസ്, സൗണ്ട് ഡിസൈനർ: രാവൻ നവിൻ, എസ്എഫ്എക്സ് & സൗണ്ട് മിക്സിങ്: ശ്രീകുമാർ തേരുമടത്തിൽ, അസോസിയേറ്റ് ഡയറക്ടർ: സിറാജ് തളിക്കുളം. അഭിനേതാക്കൾ: മനോജ് രാമപുരത്ത്, അഖില ഷൈൻ, അനൂജ നായർ, ആർജെ ഫസ്‌ലു, കെ. എ. റഷീദ്, ജോബീസ് ജോസ് ചിറ്റിലപ്പിള്ളി, മാജോ കെ. ആന്റണി, ജിതേഷ് മേനോൻ, ജൂബി സി. ബേബി.