ADVERTISEMENT

നെടുമ്പാശേരി ∙ സാങ്കേതിക തകരാറിനെ തുടർന്ന് വിമാനം 13 മണിക്കൂറിലേറെ വൈകി. ഇന്നലെ പുലർച്ചെ 4.25ന് ഇവിടെ നിന്ന് പുറപ്പെടേണ്ട ഇത്തിഹാദിന്റെ അബുദാബി വിമാനമാണ് വൈകിയത്. വിമാനം പുറപ്പെടുന്നതിന് മുൻപുള്ള പരിശോധനയിലാണ് തകരാർ കണ്ടെത്തിയത്.

ഏറെ സമയം വിമാനത്താവളത്തിൽ കാത്തിരുന്നിട്ടും എപ്പോൾ വിമാനം പുറപ്പെടുമെന്ന് അറിയിക്കാതിരുന്നതിനാൽ യാത്രക്കാർ വിമാനത്താവളത്തിൽ പ്രതിഷേധിച്ചു. തകരാർ പരിഹരിച്ച് വൈകിട്ട് അഞ്ചരയോടെയാണ് വിമാനം പിന്നീട് അബുദാബിയിലേക്ക് പുറപ്പെട്ടത്.

English Summary:

Etihad's Abu Dhabi flight was delayed for more than 13 hours due to a technical glitch

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com