ADVERTISEMENT

മസ്കത്ത് ∙ ഒമാനിൽ റസിഡൻസി പെർമിറ്റിനു (വീസ) ക്ഷയരോഗ (ടിബി) പരിശോധന നിർബന്ധമാക്കി. നിലവിലെ വീസ പുതുക്കുന്നതിന്റെ ഭാഗമായ ആരോഗ്യ പരിശോധനയിലും ടിബി പരിശോധന നിർബന്ധമാണ്.

കൈത്തണ്ടയിൽ ട്യുബർക്കുലിൻ സ്കിൻ ടെസ്റ്റ് നടത്തുന്നതാണ് (ടിഎസ്ടി) ടിബി പരിശോധനാ രീതി. പരിശോധനയിൽ പോസിറ്റീവ് ആണെങ്കിൽ അംഗീകൃത സ്വകാര്യ ആരോഗ്യകേന്ദ്രത്തിൽ നിന്നു നെഞ്ചിന്റെ എക്സ്റേ എടുക്കുകയും ഇത് സർക്കാർ മെഡിക്കൽ ഫിറ്റ്നസ് സെന്ററിലെ ആരോഗ്യവിദഗ്ധനെ കാണിക്കുകയും വേണം. ഡോക്ടറുടെ പരിശോധനയിൽ ക്ഷയരോഗത്തിന് ചികിത്സ ആവശ്യമാണെന്നു കണ്ടെത്തിയാൽ ആരോഗ്യമന്ത്രാലയം സൗജന്യ ചികിത്സ നൽകും.

മറഞ്ഞിരിക്കുന്ന ക്ഷയരോഗം നേരത്തേ കണ്ടെത്തി ചികിത്സ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും ഇത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

English Summary:

Tuberculosis test is now mandatory for obtaining a residency visa in Oman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com