റിക്കവറി വാഹനങ്ങളിൽ കൊണ്ടുപോകുന്ന വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് മറച്ചാൽ കാത്തിരിക്കുന്നത് പിഴയും ബ്ലാക്ക് പോയിന്‍റും
Mail This Article
×
അബുദാബി ∙ റിക്കവറി വാഹനങ്ങളിൽ കൊണ്ടുപോകുന്ന വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ മറയ്ക്കരുതെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകി. അങ്ങനെ ചെയ്യുന്നവർക്ക് പിഴയും ബ്ലാക്ക് പോയിന്‍റും ചുമത്തും. ഫെഡറൽ ട്രാഫിക് നിയമം അനുസരിച്ച് റിക്കവറി വാഹനങ്ങളുടെ ഡ്രൈവർമാർക്ക് 400 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്‍റുകളുമാണ് ചുമത്തുക. കൊണ്ടുപോകുന്ന വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് മറയ്ക്കുന്നത് നിരോധിച്ചിട്ടുണ്ടെന്ന് അബുദാബി പൊലീസ് അറിയിച്ചു.
English Summary:
Do Not Cover the Number Plates of Vehicles Transported in Recovery Vehicles
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.