ദുബായ് കൾച്ചർ 13-ാം സിക്ക ആർട്ട് ആൻഡ് ഡിസൈൻ ഫെസ്റ്റിവലിനുള്ള ഓപൺ കോൾ ആരംഭിച്ചു
Mail This Article
ദുബായ് ∙ ദുബായ് കൾചർ ആൻഡ് ആർട്‌സ് അതോറിറ്റി (ദുബായ് കൾചർ) ജനുവരി 31 മുതൽ ഫെബ്രുവരി 9 വരെ അൽ ഷിന്ദഗ പരമ്പരാഗത പ്രദേശത്ത് നടക്കുന്ന സിക്ക ആർട്ട് ആൻഡ് ഡിസൈൻ ഫെസ്റ്റിവലിൻ്റെ 13-ാം പതിപ്പിനുള്ള ഓപൺ കോൾ ആരംഭിച്ചു. വിഷ്വൽ ആർട്ട്‌സ്, പെയിൻ്റിങ്, ശിൽപം, ഫോട്ടോഗ്രഫി, ഡിസൈൻ, മ്യൂറൽസ്, മൾട്ടിമീഡിയ, പാചക കല എന്നിവയിലും മറ്റും അവരുടെ വൈവിധ്യമാർന്ന സൃഷ്ടികൾ പ്രദർശിപ്പിക്കുന്ന എമിറാത്തി, യുഎഇ, ജിസിസി എന്നിവിടങ്ങളിൽ നിന്നുള്ള കലാകാരന്മാർ, സർഗത്മകത, ഡിസൈനർമാർ എന്നിവർ പങ്കെടുക്കും.
പ്രാദേശിക സാംസ്കാരിക പ്രസ്ഥാനത്തെയും ആഗോള കലാ മേഖലയിലെ പ്രവണതകളെയും പരിചയപ്പെടുത്തുന്ന സംവാദം, ശിൽപശാല, സംഗീത, സിനിമാറ്റിക് പ്രകടനങ്ങൾ, സംഭാഷണങ്ങൾ, പാനൽ ചർച്ചകൾ എന്നിവയും ഉണ്ടായിരിക്കും. ഒക്ടോബർ 8 വരെ അപേക്ഷകൾ സ്വീകരിക്കും. വിദഗ്ധരുടെയും കലാകാരന്മാരുടെയും ഒരു സമിതി അപേക്ഷകൾ അവലോകനം ചെയ്യുകയും സൃഷ്ടികൾ തിരഞ്ഞെടുക്കുകയും ചെയ്യും.
യുഎഇയിലെയും ജിസിസിയിലെയും വളർന്നുവരുന്ന കലാകാരന്മാരെയാണ് ഓപൺ കോൾ ലക്ഷ്യമിടുന്നത്. എമിറേറ്റിൻ്റെ സാംസ്‌കാരിക കാഴ്ചപ്പാടുമായി യോജിപ്പിച്ച് സംസ്കാരത്തിൻ്റെ ആഗോള കേന്ദ്രം, സർഗാത്മകത പരിപോഷിപ്പിക്കാനുള്ള ഇടം എന്നിവയായി മാറാനുള്ള എമിറേറ്റിൻ്റെ സാംസ്‌കാരിക വീക്ഷണം നടപ്പിലാകും.