ADVERTISEMENT

റിയാദ് ∙ സൗദിയിൽ അർബുദ രോഗികളുടെ എണ്ണം വർധിക്കുന്നതായി കണക്കുകൾ. 22000ത്തിലധികം കേസുകളാണ് ഇത് വരെ റിപ്പോർട്ട് ചെയ്തത്. ഇതിൽ ഏറിയ പങ്കും സ്തനാർബുദമാണ്. 3,500 കേസുകളാണ് ഈ തരത്തിൽ പുതിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്.

നാഷനൽ കാൻസർ സെന്ററിന്റേതാണ് കണക്കുകൾ. റിയാദിലാണ് ഏറ്റവും കൂടുതൽ അർബുദ കേസുകൾ റജിസ്റ്റർ ചെയ്തത്. നാഷണൽ കാൻസർ സെന്റർ ഡയറക്ടർ ജനറൽ ഡോ. മുഷാബിബ് അൽ അസിരിയാണ് ഇക്കാര്യം അറിയിച്ചത്. 22,000 കേസുകളിൽ 17,941 പേർ സൗദി പൗരന്മാരാണ്. 

4,215 പേർ വിദേശികളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൗദി ഓങ്കോളജി അർബുദവുമായി ബന്ധപ്പെട്ട ആരോഗ്യ, പ്രതിരോധ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ സ്ഥിതിവിവരക്കണക്കുകൾ നൽകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ജീവിതശൈലി മാറ്റങ്ങൾ, പാരിസ്ഥിതിക ഘടകങ്ങൾ എന്നിവയാണ് രോഗവ്യാപനത്തിന് കാരണമെന്നാണ് കരുതുന്നത്. അതേസമയം, റഷ്യയിലെ ഫെഡറൽ മെഡിക്കൽ ആൻഡ് ബയോളജിക്കൽ ഏജൻസി അർബുദത്തിനെതിരെ പുതിയ വാക്‌സീൻ ലഭ്യമാക്കിയിട്ടുണ്ട്.

English Summary:

The number of cancer patients is increasing in Saudi Arabia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com