ADVERTISEMENT

മസ്‌കത്ത് ∙ രാഹുൽ ഗാന്ധിയുടെയും കെ പി സി സി പ്രസിഡന്റ് കെ സുധാകരന്റെ ആഹ്വാന പ്രകാരം ഒ ഐ സി സി ഗ്ലോബൽ പ്രസിഡന്റ് ജെയിംസ് കൂടലിന്റെ നേതൃത്വത്തിൽ വയനാട്ടിൽ ദുരിത ബാധിതരെ സഹായിക്കുന്നതിന് വ്യത്യസ്ത പദ്ധതികളുമായി ഒ ഐ സി സിയുടെ വിവിധ ഘടകങ്ങൾ രംഗത്ത്.  വീടും സമ്പാദ്യവുമെല്ലാം നഷ്ടപ്പെട്ട് കഴിയുന്നവർക്ക് വേണ്ടി വിവിധങ്ങളായ പുനഃരധിവാസ പദ്ധതികളാണ് ഒ ഐ സി സി ലക്ഷ്യം വ/dക്കുന്നത്. ഇതിന്റെ ഭാഗമായി ഒമാനിലെ കോൺഗ്രസ് പ്രവർത്തകരെയും അനുഭാവികളെയും സമാന മനസ്‌കരെയും സഹകരിപ്പിച്ചുകൊണ്ട് വയനാട്ടിൽ രണ്ട് വീടുകൾ നിർമിച്ചു നൽകുമെന്ന് ഒ ഐ സി സി ഒമാൻ പ്രഥമ പ്രസിഡന്റ് സിദ്ദീക്ക് ഹസൻ പറഞ്ഞു.

ആദ്യ ഘട്ടത്തിൽ പ്രഥമ വീട് ഉടൻ തന്നെ നിർമാണം ആരംഭിക്കും. ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ചും കെ പി സി സിയുടെയും ഒ ഐ സി സി ഗ്ലോബൽ കമ്മിറ്റിയുടെയും നിർദേശങ്ങൾ അനുസരിച്ചും അർഹരായവരെ കണ്ടെത്തി വീട് നിർമിച്ച് നൽകും. വീട്ടിലേക്ക് ആവശ്യമായ സാധന സാമഗ്രികളും എത്തിച്ചു നൽകും. ഇതിനായി ഒമാനിലെ മുഴുവൻ കോൺഗ്രസ് പ്രവർത്തകരെയും മറ്റു മലയാളികളെയും ഏകോപിപ്പിച്ചുള്ള പ്രവർത്തനം നടത്തുമെന്നും സിദ്ദീക്ക് ഹസൻ വാർത്താ കുറിപ്പിൽ അറിയിച്ചു.

വയനാട് ദുരന്തം നടന്നത് മുതൽ ദുരന്ത മേഖലയിൽ രക്ഷാപ്രവർത്തനങ്ങളിലും മറ്റു സാന്ത്വന, ജീവകാരുണ്യ പ്രവർത്തനങ്ങളിലും ഒ ഐ സി സി, ഇൻകാസ് പ്രവർത്തകർ സജീവമായി രംഗത്തുണ്ടായിരുന്നു. ഈ സമയങ്ങളിൽ നാട്ടിലുണ്ടായിരുന്ന പ്രവർത്തകരാണ് ഇവ ഏകോപിപ്പിച്ചത്. ഇതോടൊപ്പം, ഒമാനിൽ പ്രവാസികളായ നിരവധി പേരുടെ ഉറ്റവരും ഉടയവരും ദുരന്തത്തിൽ മരണപ്പെടുകയും ദാരുണമായി പരുക്കേൽക്കുകരയും വീടും സമ്പാദ്യവും നഷ്ടമാവുകയും ചെയ്തിട്ടുണ്ട്. ഇവർക്ക് ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കുകയും ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരുന്നതിന് സാധ്യമായതെല്ലാം ചെയ്യുമെന്നും സിദ്ദീക്ക് ഹസ്സൻ പറഞ്ഞു.

English Summary:

Wayanad Landslide: OICC Oman will build houses

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com