പാരിസ് ഒളിംപിക്സിൽ17 മെഡലുകളുമായി അറബ് അത്ലീറ്റുകൾ
Mail This Article
×
അബുദാബി/ പാരിസ് ∙ 2024 ലെ പാരിസ് ഒളിംപിക്സിൽ അറബ് അത്‌ലറ്റുകൾ നേടിയത് ആകെ 17 മെഡലുകൾ. ബഹ്‌റൈൻ,ഖത്തർ, അൾജീരിയ, ഈജിപ്ത്, തുനീഷ്യ, മൊറോക്കോ, ജോർദാൻ, എന്നിവയാണ് മെഡൽ പട്ടികയിലെ രാജ്യങ്ങൾ. നാല് സ്വർണവും ഒരു വെള്ളിയും ഒരു വെങ്കലവുമായി ബഹ്‌റൈനാണ് ഏറ്റവും കൂടുതൽ മെഡലുകൾ നേടിയത്. മൂന്ന് സ്വർണവും ഒരു വെങ്കലവും നേടിയ അൾജീരിയ തൊട്ടുപിന്നിൽ. ഈജിപ്തും തുനീഷ്യയും മൂന്ന് മെഡലുകൾ വീതം നേടി. രണ്ട് സ്വർണവും ഒരു വെങ്കലവുമായി മൊറോക്കോ നാലാം സ്ഥാനത്തും ഒരു വെള്ളി മെഡലുമായി ജോർദാൻ അഞ്ചാം സ്ഥാനത്തും ഖത്തർ ആറാം സ്ഥാനത്തും എത്തി. ഒളിംപിക് ചരിത്രത്തിലെ അറബ് അത്‌ലറ്റുകളുടെ ഏറ്റവും ഉയർന്ന മെഡൽ നേട്ടം മുൻ പതിപ്പായ ടോക്കിയോ 2020ൽ നേടിയ 18 മെഡലുകളാണ്.
English Summary:
Arab athletes with 17 medals at the Paris Olympics
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.