ട്രാഫിക് നിയമലംഘനങ്ങൾക്കുൾക്കു അബ്ഷിർ മുഖാന്തിരം പിഴ അടയ്ക്കുന്നതിനുള്ള സമയപരിധി നീട്ടി
Mail This Article
റിയാദ് ∙ ഓൺലൈൻ പ്ലാറ്റ്ഫോമായ അബ്ഷിർ മുഖാന്തിരം ട്രാഫിക് നിയമലംഘനങ്ങൾക്കുൾ പിഴ അടയ്ക്കുന്നതിനുള്ള സമയപരിധി നീട്ടി നൽകുന്നു. ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ (75) പ്രകാരമാണ് ഓഫിസ് സന്ദർശിക്കാതെ തന്നെ അബ്ഷിർ പ്ലാറ്റ്‌ഫോം വഴി ട്രാഫിക് നിയമലംഘനങ്ങൾക്കുളള പിഴ അടയ്ക്കുന്നതിനുള്ള സമയപരിധി നീട്ടുന്നതിനുള്ള സേവനം ട്രാഫിക് വകുപ്പ് നൽകിയിരിക്കുന്നത്.
നിയമലംഘനം രേഖപ്പെടുത്തിയുട്ടുളള തീയതി മുതൽ 30 ദിവസം വരെയാണ് പിഴ ഒടുക്കാനുളള സമയ പരിധി. എന്നാൽ സമയ പരിധി അവസാനിക്കുന്നതു മുതൽ പരമാവധി 15 ദിവസം വരെ അബ്ഷിർ മുഖാന്തിരം സമയപരിധി ദീർഘിപ്പിക്കാനാണ് ഇപ്പോൾ അനുവദിക്കുന്നത്. ഈ ആനുകൂല്യം ലഭിക്കുന്നതിനായി അബ്‌ഷിർ പ്ലാറ്റ്‌ഫോമിൽ ലോഗിൻ ചെയ്യണം.
എന്നാൽ ഈ വർഷം ഏപ്രിൽ 18 ന് മുൻപ് നടന്ന ലംഘനങ്ങൾക്കുള്ള പിഴ ഒടുക്കുന്നതിനായി സമയ പരിധി ദീർഘിക്കാൻ സാധിക്കില്ലെന്നും വകുപ്പ് വ്യകതമാക്കി.