മസ്കത്ത് ഡ്യൂട്ടി ഫ്രീ റാഫിൾ: ദീപക്, മുഹമ്മദ്, അബ്ദുൽ സലീം എന്നിവർക്ക് ലഭിച്ചത് അപ്രതീക്ഷിത ഭാഗ്യം
Mail This Article
മസ്കത്ത് ∙ ഡ്യൂട്ടി ഫ്രീയുടെ റാഫിൾ നറുക്കെടുപ്പ് നമ്പർ 71-ൽ 'ദി ബിഗ് ക്യാഷ് ടിക്കറ്റ്' വിജയികളായി മൂന്ന് ഭാഗ്യശാലികൾ തിരഞ്ഞെടുക്കപ്പെട്ടു. ടിക്കറ്റ് നമ്പർ 2105-ൽ 100,000 ഡോളർ സമ്മാനം നേടിയ മുഹമ്മദ്, ടിക്കറ്റ് നമ്പർ 2467-ൽ 15,000 ഡോളർ സമ്മാനം നേടിയ ദീപക് ദേവരാജൻ, ടിക്കറ്റ് നമ്പർ 2881-ൽ 10,000 ഡോളർ സമ്മാനം നേടിയ അബ്ദുൾ സലീം എന്നിവരാണ് ഈ ഭാഗ്യശാലികൾ.
ഒമാനിൽ സ്വന്തമായി ബിസിനസ് നടത്തുന്ന മുഹമ്മദ്, താൻ ആദ്യമായാണ് ഈ റാഫിളിൽ പങ്കെടുക്കുന്നതെന്ന് പറഞ്ഞു. ഇത്രയും വലിയ സമ്മാനം നേടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. സമ്മാനമായി ലഭിക്കുന്ന തുക കുടുംബത്തിലെ ആവശ്യങ്ങൾക്കായി വിനയോഗിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി
5 വർഷമായി ഖത്തറിൽ ജോലി ചെയ്യുന്ന ദീപക് ദേവരാജൻ, മസ്കത്ത് രാജ്യാന്തര എയർപോർട്ടിലൂടെ യാത്ര ചെയ്തപ്പോഴാണ് മസ്കത്ത് ഡ്യൂട്ടി ഫ്രീയുടെ ടിക്കറ്റ് വാങ്ങിയത്. തന്‍റെ ജീവിതം മാറ്റിമറിക്കുന്ന ഈ അവസരം നൽകിയതിന് മസ്കത്ത് ഡ്യൂട്ടി ഫ്രീയോട് നന്ദി. സമ്മാന തുക എങ്ങനെ ഉപയോഗിക്കണമെന്ന് ആലോചിക്കുകയാണെന്നും ദീപക് ദേവരാജൻ പറഞ്ഞു.
10 വർഷമായി ഒമാനിൽ ഹെൽത്ത് ആൻഡ് സേഫ്റ്റി മേഖലയിൽ ജോലി ചെയ്യുന്ന അബ്ദുൾ സലീം, പല തവണ റാഫിളിൽ പങ്കെടുത്തെങ്കിലും ഇതാദ്യമായാണ് സമ്മാനം ലഭിക്കുന്നത്. ഈ പണം ഉപയോഗിച്ച് ലോക സഞ്ചാരത്തിനാണ് അബ്ദുൾ സലീം ആഗ്രഹിക്കുന്നത്.
മസ്കത്ത് ഡ്യൂട്ടി ഫ്രീയുടെ സിഇഒ റെനാറ്റ് റോസ്പ്രവ്ക, വിജയികളെ അഭിനന്ദിച്ചു. വരാനിരിക്കുന്ന റാഫിൾ നമ്പർ 72-ൽ പങ്കെടുക്കാൻ എല്ലാവരേയും ക്ഷണിക്കുന്നു. ഈ റാഫിളിലും 100,000 ഡോളർ, 15,000 ഡോളർ, 10,000 ഡോളർ എന്നീ സമ്മാനങ്ങൾ റാഫിൾ നമ്പർ 72-ൽ നേടാനുള്ള അവസരമുണ്ടെന്നും സിഇഒ റെനാറ്റ് റോസ്പ്രവ്ക വ്യക്തമാക്കി.
എങ്ങനെ പങ്കെടുക്കാം?
മസ്കത്ത് രാജ്യാന്തര എയർപോർട്ടിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്നോ അല്ലെങ്കിൽ www.muscatdutyfree.com എന്ന വെബ്‌സൈറ്റിലൂടെയോ ടിക്കറ്റ് വാങ്ങി ഈ റാഫിളിൽ പങ്കെടുക്കാം. മസ്കത്ത് ഡ്യൂട്ടി ഫ്രീ ഉപഭോക്താക്കൾക്ക് വലിയ സമ്മാനങ്ങൾ നേടാനുള്ള അവസരം മാത്രമല്ല, നിരവധി മികച്ച ഡീലുകളും സർപ്രൈസുകളും വാഗ്ദാനം ചെയ്യുന്നു.