‘ഞങ്ങൾ ഇവിടെയുണ്ട്’; സ്കൂൾ വിപണിയിലെ തട്ടിപ്പ് തടയാൻ പുതിയ നീക്കവുമായി ബഹ്റൈന്
Mail This Article
×
മനാമ∙ ബഹ്‌റൈനിലെ വിദ്യാർഥികളുടെ മാതാപിതാക്കൾ പുതിയ അധ്യയന വർഷത്തിന് മുന്നോടിയായി വിപണിയിലെ വാഗ്ദാനങ്ങളിലും പ്രമോഷനുകളിലും വഞ്ചിതരാകാതിരിക്കാൻ വ്യാപാര വാണിജ്യ മന്ത്രാലയം ബോധവൽക്കരണ ക്യാംപെയ്നുമായി രംഗത്ത്. "ഞങ്ങൾ ഇവിടെയുണ്ട്" എന്ന പേരിട്ടിരിക്കുന്ന ഈ ക്യാംപെയ്ൻ, വിദ്യാർഥികൾക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങുമ്പോൾ ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്.
ഈ ക്യാംപെയിന്റെ ഭാഗമായി, മന്ത്രാലയം വിവിധ കടകളിലും മാർക്കറ്റുകളിലും പരിശോധന നടത്തുന്നു. വില നിയന്ത്രണം, പ്രമോഷനുകളുടെ ആധികാരികത എന്നിവ ഉറപ്പാക്കുക എന്നതാണ് പരിശോധനകളുടെ പ്രധാന ലക്ഷ്യം. ഏതെങ്കിലും തരത്തിലുള്ള വ്യാജ പ്രചാരണങ്ങളോ വില വർധനവോ കണ്ടെത്തിയാൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
English Summary:
Bahrain launches 'We are Here' campaign to protect parents from back-to-school scams.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.