റെയിലില്ലാതെ സഞ്ചരിക്കുന്ന ഹൈടെക് ട്രാം ഇനി പ്രവൃത്തി ദിനങ്ങളിലും
Mail This Article
അബുദാബി∙ റെയിലില്ലാതെ സഞ്ചരിക്കുന്ന ഓട്ടോമേറ്റഡ് റാപിഡ് ട്രാൻസിറ്റ് (എആർടി) റെയിൽ-ലെസ് ഹൈടെക് ട്രാം ഗതാഗത സംവിധാനം അബുദാബിയിൽ കൂടുതൽ സജീവമായി. പ്രവൃത്തിദിവസങ്ങളിൽ കൂടുതൽ മണിക്കൂറുകളിൽ ട്രാം പോലെയുള്ള ഈ പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനം സർവീസ് നടത്തുന്നു. ഇത് യാത്രക്കാർക്കിടയിൽ അതിന്‍റെ വർധിച്ചുവരുന്ന ജനപ്രീതിയെ സൂചിപ്പിക്കുന്നു.
കഴിഞ്ഞ വർഷം ഒക്ടോബറിൽ ആരംഭിച്ച നൂതനവും സുസ്ഥിരവുമായ എആർടികളുടെ പരീക്ഷണഘട്ടം റീം മാളിനെയും മറീന മാളിനെയും ബന്ധിപ്പിക്കുന്നതാണ്. തുടക്കത്തിൽ വെള്ളിയാഴ്ച മുതൽ ഞായർ വരെ രാവിലെ 10 നും ഉച്ചകഴിഞ്ഞ് 3 നുമിടയിലാണ് ഇത് പ്രവർത്തിച്ചിരുന്നതെങ്കിൽ ഇപ്പോൾ പ്രവൃത്തിദിവസങ്ങളിൽ സേവനം ആരംഭിച്ചിട്ടുണ്ട്. നിലവിൽ എആർടികൾ തിങ്കൾ മുതൽ വെള്ളി വരെയാണ് പ്രവർത്തിക്കുന്നത്. കൂടാതെ, അവസാന സർവീസ് രാത്രി 8 വരെ നീട്ടുകയും ചെയ്തു.