ADVERTISEMENT

കണ്ണൂർ ∙ പുലർച്ചെ പള്ളിയിലേക്ക് പോകുമ്പോൾ നായ്ക്കൂട്ടം പിന്തുടർന്നതിനെത്തുടർന്ന് വേഗം കൂട്ടിയപ്പോൾ സ്കൂട്ടർ മറിഞ്ഞ് പ്രവാസി മരിച്ചു. കക്കാട് കുഞ്ഞിപ്പള്ളി കടലാക്കിയിൽ താമസിക്കുന്ന അത്താഴക്കുന്ന് റഹ്മാനിയ മസ്ജിദിനു സമീപത്തെ തോലന്റകത്ത് സലീം (51) ആണ് മരിച്ചത്. കുഞ്ഞിപ്പള്ളി– പള്ളിക്കുന്ന് റോഡിൽ കപ്പാലത്തിനു സമീപം പുലർച്ചെ 5ന് ആണ് സംഭവം. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

ഷാർ‌ജയിലായിരുന്ന സലീം ഏതാനും ദിവസം മുൻപാണ് നാട്ടിലെത്തിയത്. അത്താഴക്കുന്നിലെ കുഞ്ഞായിസയുടെയും പരേതനായ കെ.ഹസ്സന്റെയും മകനാണ്. ഭാര്യ പി.വി.സൗദ. മക്കൾ: സഫ, സഫ്‌വാൻ, സജ്‌വ. സഹോദരങ്ങൾ: മനാഫ് (ദുബായ്), ഖൈറുന്നിസ, നിസാ മൈമൂന, ഫാത്തിമ. കബറടക്കം നടത്തി

English Summary:

Stray Dog menace: Pravasi Malayali Died in Kannur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com