ADVERTISEMENT

ദുബായ് ∙ സ്വാതന്ത്ര്യ ദിനത്തിൽ ഇന്ത്യയ്ക്ക് ആശംസ നേർന്നു പ്രവാസ ലോകം. ആഗോള ശക്തിയായി വളരുന്ന ഇന്ത്യയുടെ ചരിത്രം പ്രതിരോധത്തിന്റെയും നവീകരണത്തിന്റേതുമാണെന്ന് പ്രവാസി വ്യവസായികൾ പറഞ്ഞു. 

 ∙ ഉഭയകക്ഷി ബന്ധവും വളർച്ചയുടെ വഴിയിൽ
ഇന്ത്യ വളരുമ്പോൾ യുഎഇയുമായുള്ള ഉഭയകക്ഷി ബന്ധവും വളർച്ചയുടെ വഴിയിലാണ്. സാമ്പത്തിക ഇടനാഴി,  മാരിടൈം, ലോജിസ്റ്റിക്സ് മേഖലകളിൽ ഇരു രാജ്യങ്ങളുടെയും സഹകരണം കൂടുതൽ മെച്ചപ്പെടുത്തും. ഊഷ്മളമായ ഈ ബന്ധം വ്യാപാരം സുഗമമാക്കുക മാത്രമല്ല, സാങ്കേതികവിദ്യ, അടിസ്ഥാന സൗകര്യം, പുനരുപയോഗ ഊർജം തുടങ്ങിയ മേഖലകളിലെ നിക്ഷേപങ്ങൾക്കും സഹകരണത്തിനും വഴിയൊരുക്കുന്നു. സംരംഭകരെ സംബന്ധിച്ച് പുതിയ അവസരങ്ങളും മേഖലകളും കണ്ടെത്തുന്നതിൽ ഇത് അനുകൂല അന്തരീക്ഷമാണ്.
യുഎഇ– ഇന്ത്യ സഹകരണത്തിന്റെ ആണിക്കല്ലാണ് ആരോഗ്യ മേഖല.  ആരോഗ്യ സംരക്ഷണത്തിലെ ഏറ്റവും പ്രധാന സഹകരണങ്ങളിലൊന്നാണ് മെഡിക്കൽ വാല്യൂ ട്രാവൽ, ഇത് ആരോഗ്യ പരിരക്ഷാ അടിസ്ഥാന സൗകര്യങ്ങളിലും വൈദഗ്ധ്യത്തിലും ഇരുരാജ്യങ്ങളുടെയും മികവ് പ്രയോജനപ്പെടുത്തി മെഡിക്കൽ ടൂറിസം സാധ്യതകൾ വർധിപ്പിക്കും. 2001 മുതൽ ഇന്ത്യയിൽ പ്രവർത്തിക്കുന്ന ആസ്റ്റർ ഡിഎം ഹെൽത്ത് കെയറിലൂടെ ഈ മേഖലയിലെ വളർച്ച നേരിട്ട് കണ്ടു.
ഡോ.ആസാദ് മൂപ്പൻ
ചെയർമാൻ, ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ.

 ∙ എല്ലാ മേഖലകളിലും കുതിപ്പ്
വികസിത് ഭാരത് എന്ന ലക്ഷ്യത്തിലേക്കു സമസ്ത മേഖലകളും കുതിക്കുന്നതാണ് ഈ സ്വാതന്ത്ര്യ ദിനത്തിൽ ഇന്ത്യ സാക്ഷ്യം വഹിക്കുന്നത്. അതിവേഗം വളരുന്ന ലോക സാമ്പത്തിക ശക്തിയായി ഇന്ത്യ മാറി. വൈകാതെ 5 ലക്ഷം കോടി സമ്പദ് ഘടനയായി രാജ്യം മാറും. 
ഇന്ത്യ– യുഎഇ  ചരിത്രപരമായ ബന്ധം ശക്തമായി തുടരുന്നതിൽ പ്രവാസ ലോകം അഭിമാനിക്കുന്നു. രാജ്യങ്ങൾ തമ്മിൽ മികച്ച ബന്ധവും ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാടും, ശക്തമായ സഹകരണ കരാറുകളും യാഥാർഥ്യമാക്കിയ ഭരണാധികാരികളോടാണ് ഈ സമയം നന്ദി പറയുന്നത്. 
എം.എ. യൂസഫലി
ചെയർമാൻ ലുലു ഗ്രൂപ്പ്

 ∙ ഇന്ത്യയുടേത് പ്രചോദാനാത്മക കഥ
സഹനത്തിന്റെയും വളർച്ചയുടെയും പ്രചോദാത്മക കഥയാണ് ഇന്ത്യയുടേത്. ഇന്ത്യക്കാരെ പരസ്പരം ബന്ധിപ്പിക്കുന്ന സമ്പന്നമായ സംസ്കാരത്തോടും സ്ഥായിയായ മൂല്യങ്ങളോടുമുള്ള  പ്രതിബദ്ധത ഊട്ടിയുറപ്പിക്കേണ്ട സമയമാണിത്. 
ഷംലാൽ അഹമ്മദ്
എംഡി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്

 ∙ ഇന്ത്യ ഉയരും തിളങ്ങും
ഇന്ത്യയിലെ ഏറ്റവും ചലനാത്മകമായ ജനങ്ങൾക്കു മികവിനോടുള്ള പ്രതിബദ്ധതയാണ് ഈ രാജ്യത്തെ അഭിവൃദ്ധിയിലേക്കു നയിക്കുന്നത്. ലോകത്തിലെ ഏറ്റവും ശക്തവും സമാധാനപൂർണവുമായ രാജ്യമായി ഇന്ത്യ നിലനിൽക്കുന്നതിന്റെ രഹസ്യവും മറ്റൊന്നല്ല. ഇന്ത്യയുടെ ഏറ്റവും വിശാലമായ സ്വപ്നങ്ങൾ കീഴ്പ്പെടുത്തി ഇന്ത്യ ഉയരുകയും തിളങ്ങുകയും ചെയ്യും.
ജോൺ പോൾ
എംഡി, ജോയ് ആലുക്കാസ്

English Summary:

Expatriate Businessmen Wishes India on Independence Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com