ADVERTISEMENT

കുവൈത്ത് സിറ്റി ∙ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ ഓഗസ്റ്റ് 18 ന് കുവൈത്തിൽ  ഔദ്യോഗിക സന്ദർശനം നടത്തും. കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അലി അൽ-യഹ്യയുമായും മറ്റു ഭരണ നേതൃത്വവുമായും മന്ത്രി കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിലൂന്നിയുള്ള ചർച്ചകൾ മന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് നടക്കും. രാഷ്ട്രീയം, വ്യാപാരം, നിക്ഷേപം, ഊർജം, സുരക്ഷ, സാംസ്കാരിക മേഖലകൾ, കോൺസുലർ കാര്യങ്ങൾ, പ്രവാസികളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ  കൂടിക്കാഴ്ചയിൽ ചർച്ചയാകും. പരസ്പര താൽപ്പര്യമുള്ള പ്രാദേശിക, അന്തർദേശീയ വിഷയങ്ങളിലെ  വീക്ഷണങ്ങൾ കൈമാറുന്നതിനും സന്ദർശനം അവസരമൊരുക്കുമെന്ന് എംബസി വാർത്താകുറിപ്പിൽ അറിയിച്ചു.

English Summary:

Foreign Minister Jaishankar to Visit Kuwait on August 18

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com