ഒമാനില്‍ ഇന്ത്യന്‍ സമൂഹം സ്വാതന്ത്ര്യദിനം ആഘോഷിച്ചു
Mail This Article
×
മസ്‌കത്ത് ∙ ഒമാനിലെ ഇന്ത്യന്‍ സമൂഹം 78ാം സ്വാതന്ത്ര്യദിനം വര്‍ണാഭമായി ആഘോഷിച്ചു. മസ്‌കത്തിലെ ഇന്ത്യന്‍ എംബസിയില്‍ രാവിലെ ഏഴ് മണിക്ക് അംബാസഡര്‍ അമിത് നാരംഗ് ദേശീയ പതാക ഉയര്‍ത്തിയതോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്. രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ സ്വാതന്ത്ര്യദിന സന്ദേശം അംബാസഡര്‍ വായിച്ചു.
ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ദേശഭക്തി ഗാനം ആലപിച്ചു. ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സ്വദേശി പ്രമുഖര്‍, ഇന്ത്യന്‍ സമൂഹത്തില്‍ നിന്നുള്ള പ്രത്യേക അതിഥികള്‍ തുടങ്ങി നൂറ് കണക്കിന് ആളുകള്‍ പങ്കെടുത്തു. മബേല ഇന്ത്യന്‍ സ്‌കൂളില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തില്‍ ഇന്ത്യന്‍ അംബാസഡര്‍ പങ്കെടുത്തു. വരും ദിവസങ്ങളില്‍ വ്യത്യസ്ത ആഘോഷ പരിപാടികള്‍ ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്റെ നേതൃത്വത്തില്‍ അരങ്ങേറും.
English Summary:
Indian community celebrated Independence Day in Oman
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.