ADVERTISEMENT

കുവൈത്ത് സിറ്റി ∙ ഓഗസ്റ്റ് 14 ബുധനാഴ്ച വൈകിട്ട് നാലുമണി മുതൽ അഞ്ചുവരെ ദൈഅയിലെ  എംബസി കാര്യാലയത്തിൽ ആണ് ഫോട്ടോ, ഡിജിറ്റൽ പ്രദർശനം സംഘടിപ്പിച്ചത്. വിഭജന കാലഘട്ടത്തിലെ സഹനത്തിന്റെയും മാനുഷിക പ്രതിരോധത്തിൻ്റെയും അവസ്ഥ  വിളിച്ചോതുന്ന പോസ്റ്ററുകളും ചിത്രങ്ങളും ചടങ്ങിൽ പ്രദർശിപ്പിച്ചു.

photo-exhibition-organized-by-indian-embassy-in-kuwait2

ഇന്ത്യയുടെ നിർമിതിയിൽ പങ്കാളികളായ എണ്ണമറ്റ ആളുകളുടെ ത്യാഗത്തെ ഓർമപ്പെടുത്തുന്നതാണ്‌ വിഭജനത്തിന്റെ വാർഷിക ദിനമെന്ന് ഉദ്ഘാടനപ്രസംഗത്തിൽ  അംബാസഡർ ഡോ. ആദർശ് സ്വൈഖ പറഞ്ഞു. എംബസി ഉദ്യോഗസ്ഥർ, പ്രവാസി സംഘടനാ പ്രതിനിധികൾ, മാധ്യമപ്രവർത്തകർ തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.

photo-exhibition-organized-by-indian-embassy-in-kuwait3
English Summary:

Photo exhibition organized by Indian Embassy in Kuwait

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com