ADVERTISEMENT

ദുബായ് ∙ അതിവേഗ ചുവടുകളുമായി സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുകയാണ് ദുബായിൽ താമസിക്കുന്ന ഇന്ത്യക്കാരി പെൺകുട്ടി. വെറും14 വയസ്സുള്ള ഹർനിത് കൗർ സോധി സോഷ്യൽ മീഡിയയിലെ മിന്നുംതാരമാണ്. അതിവേഗ നൃത്തച്ചുവടുകളിലൂടെയാണ് ഹർനിത് സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്.   

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കവരുകയാണ് ഹർനിതിന്റെ റീലുകളും ഷോർട്സും. വെറും മൂന്നു വർഷം കൊണ്ടാണ് ഹർനിത്  സോഷ്യൽ മീഡിയയിൽ താരമായി മാറിയത്. സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളില്‍ ലക്ഷക്കണക്കിന് ആരാധകരാണ് ഹർനിതിനെ പിന്തുടരുന്നത്. ഇൻസ്റ്റഗ്രാമിൽ മാത്രം 2.7 മില്യൻ ആരാധകരുണ്ട്.

യുട്യൂബ് ചാനലിൽ മാത്രം 200 കോടിയിലധികം കാഴ്‌ച്ചക്കാരുണ്ട് ഹർനിതിന്റെ റീലുകള്‍ക്ക്. 2021 ലാണ് സോഷ്യൽ മീഡിയയിലെ യാത്ര ആരംഭിച്ചത്. 

English Summary:

14 Year old Indian dancer In Dubai Harnidh Kaur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com