ADVERTISEMENT

അജ്മാൻ∙ അജ്മാനിലെ റിയൽ എസ്റ്റേറ്റ് വിപണി ജൂലൈയിൽ 1468 റിയൽ എസ്റ്റേറ്റ് ഇടപാടുകൾ രേഖപ്പെടുത്തി. ആകെ മൂല്യം 2 ബില്യൻ ദിർഹത്തിന് മുകളിലാണെന്നും ഇത് വർഷം തോറും 42.85 ശതമാനം വളർച്ചയാണ് പ്രതിഫലിക്കുന്നതെന്നും അധികൃതർ പറഞ്ഞു.  ബിസിനസ് അന്തരീക്ഷത്തിന്‍റെ ആകർഷണീയത, നിക്ഷേപ അവസരങ്ങളുടെ വൈവിധ്യം എന്നിവ കണക്കിലെടുത്ത് റിയൽ എസ്റ്റേറ്റ് ഇടപാടുകളുടെ എണ്ണത്തിലും അളവിലും എമിറേറ്റ് ശക്തമായ മുന്നേറ്റത്തിന് സാക്ഷ്യം വഹിക്കുന്നുണ്ടെന്ന് അജ്മാൻ ലാൻഡ് ആൻഡ് റിയൽ എസ്റ്റേറ്റ് റെഗുലേഷൻ വകുപ്പ് ഡയറക്ടർ ജനറൽ ഒമർ ബിൻ ഒമൈർ അൽ മുഹൈരി പറഞ്ഞു. 

ജൂലൈയിലെ ഇടപാടുകളുടെ അളവ് 1.34 ബില്യൻ ദിർഹത്തിൽ എത്തിയെന്നും 80 ദശലക്ഷം ദിർഹം ഇടപാടുകളോടെ അൽ റാഷിദിയ– 1 ആണ് ഏറ്റവും ഉയർന്ന വിൽപന മൂല്യമുള്ള സ്ഥലമെന്നും  അഭിപ്രായപ്പെട്ടു. 489 ദശലക്ഷം ദിർഹത്തിന്‍റെ 280 മോർഗേജ് ഇടപാടുകൾ രേഖപ്പെടുത്തി. 

അജ്മാൻ ഇൻഡസ്‌ട്രിയൽ 2 ഏരിയയിൽ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ഉയർന്ന മോർഗേജ് മൂല്യം 75 ദശലക്ഷം ദിർഹം. ഏറ്റവുമധികം വ്യാപാരം നടക്കുന്ന അയൽപക്കങ്ങളുടെ പട്ടികയിൽ അൽ ഹീലിയോ 2 ഏരിയ ഒന്നാമതെത്തിയപ്പോൾ, ഏറ്റവും കൂടുതൽ വ്യാപാരം നടക്കുന്ന പ്രധാന പദ്ധതികളുടെ പട്ടികയിൽ എമിറേറ്റ്സ് സിറ്റി ഒന്നാമതെത്തിയതായും റിപ്പോർട്ടിൽ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com