യാത്രക്കാരേറി ഇത്തിഹാദ്; ജൂലൈയിൽ മാത്രം 17 ലക്ഷം പേർ
Mail This Article
×
അബുദാബി ∙ ഇത്തിഹാദ് എയർവേയ്‌സിൽ കഴിഞ്ഞ മാസം യാത്ര ചെയ്തത് 17 ലക്ഷം പേർ. സീറ്റുകളിൽ 89% നിറഞ്ഞാണ് സർവീസ് നടത്തിയത്. മുൻ വർഷവുമായി താരതമ്യപ്പെടുത്തുമ്പോൾ യാത്രക്കാരുടെ എണ്ണത്തിൽ 33% വർധനയുണ്ട്.
കൊടുംചൂടിലും ഇത്രയധികം യാത്രക്കാരെ കണ്ടെത്താനായത് വലിയ വിജയമാണെന്ന് ഇത്തിഹാദ് മാനേജ്മെന്റ് പറഞ്ഞു. വിമാനത്തിന്റെ എണ്ണം 93 ആയി വർധിപ്പിക്കാനും കമ്പനി തീരുമാനിച്ചു. കഴിഞ്ഞ വർഷത്തേക്കാൾ 10 പുതിയ കേന്ദ്രങ്ങളിലേക്കു സർവീസ് ആരംഭിക്കാനും ഇത്തിഹാദിനു കഴിഞ്ഞു.
English Summary:
Etihad Passenger Numbers Reach 1.7mln in July
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.