ADVERTISEMENT

മസ്‌കത്ത് ∙ ഇബ്രി ഇന്ത്യൻ സ്‌കൂളിൽ 78ാമത് ഇന്ത്യൻ സ്വാതന്ത്ര്യദിനം വൈവിധ്യമാർന്ന പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു. ദേശീയ ഗാനാലാപനത്തോടെ ആരംഭിച്ച പരിപാടിയിൽ വിദ്യാർത്ഥികളുടെ പരേഡിന് സ്‌കൂൾ പ്രിൻസിപ്പൽ വി എസ് സുരേഷും മുഖ്യാതിഥി സ്‌കൂൾ മാനേജ്‌മെന്റ് ട്രഷറർ ഷബ്‌നം ബീഗവും ചേർന്ന് ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു.

ഇന്ത്യൻ പ്രസിഡന്റിന്റെ സ്വാതന്ത്ര്യദിന സന്ദേശം ചടങ്ങിൽ പ്രിൻസിപ്പൽ അവതരിപ്പിച്ചു.   പരിപാടികൾക്ക് വൈസ് പ്രിൻസിപ്പൽ സണ്ണി മാത്യു, സെക്ഷൻ മേധാവികളും നേതൃത്വം നൽകി.   ഫെസ്‌ലിൻ അനീഷ് മോൻ, ഡോ. പുകലരസു, ഫൈസൽ ഷംസുദ്ദീൻ എന്നിവർ പങ്കെടുത്തു. ബ്ലൂ ഹൗസ് ക്യാപ്റ്റൻ സഞ്ജയ് കാൻദിൽ ഷിൽ സ്വാഗതവും ബ്ലൂ ഹൗസ് വൈസ് ക്യാപ്റ്റൻ മുഹമ്മദ് അക്മൽ നന്ദിയും പറഞ്ഞു.

English Summary:

Ibri Indian School celebrated Independence Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com