നജ്‌റാന്റെ പൈതൃകത്തിന്റെ പ്രതീകമായി മൺ വീടുകൾ
Mail This Article
×
നജ്‌റാൻ ∙ നജ്‌റാന്റെ സമ്പന്നമായ പൈതൃകത്തിന്റെ പ്രതീകമാണ് മൺ വീടുകൾ. കാലങ്ങളായി, നജ്‌റാൻ മേഖലയിലെ മൺവീടുകൾ അതിന്റെ പ്രൗഢിയും ആധികാരികതയും അതുല്യമായ വാസ്തുവിദ്യയും കൊണ്ട് തലയുയർത്തി നിൽക്കുന്നു. നമ്മുടെ പൂർവ്വികർ ജീവിച്ചിരുന്ന മനോഹരമായ ഭൂതകാലത്തിന്റെ കഥയും അവരുടെ പോരാട്ടവും ഇതിലൂടെ ഇന്നത്തെ തലമുറയ്ക്ക് പറഞ്ഞുകൊടുക്കുന്നു.
ഈ വീടുകൾ പരമ്പരാഗത കരകൗശലത്തിന്റെ അദ്ഭുതമാണ്. അവ പരിസ്ഥിതിയുമായി ഇണങ്ങിച്ചേരുകയും, കല്ല്, കളിമണ്ണ്, മരം എന്നിവയുൾപ്പെടെ പ്രാദേശികമായി ലഭിക്കുന്ന വസ്തുക്കൾ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. അടിത്തറ മുതൽ മേൽക്കൂരയുടെ നിർമ്മാണം വരെ നിർമ്മാതാക്കളുടെ വൈദഗ്ധ്യവും അർപ്പണബോധവും പ്രകടമാക്കിക്കൊണ്ട്, സൂക്ഷ്മമായി നിർമ്മിച്ചതാണ്.
English Summary:
Mud Houses are Iconic Symbols of Najran's Rich heritage
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.