ADVERTISEMENT

മസ്‌കത്ത് ∙ മസ്‌കത്തില്‍ തുറന്നിട്ട ബാല്‍ക്കണിയില്‍ വസ്ത്രങ്ങള്‍ ഉണക്കാന്‍ വിരിക്കുന്നവരെ കാത്തിരിക്കുന്നത് വന്‍ തുക പിഴയും തടവും ഉള്‍പ്പെടെയുള്ള ശിക്ഷ. 50 റിയാല്‍ മുതല്‍ 5,000 റിയാല്‍ വരെ പിഴയും 24 മണിക്കൂര്‍ മുതല്‍ ആറ് മാസം വരെ തടവും ശിക്ഷ ലഭിക്കുന്ന നിയമലംഘനമാണിതെന്ന് മസ്‌കത്ത് നഗരസഭ അറിയിച്ചു.

എന്നാല്‍, മറയുള്ള ബാല്‍ക്കണികളില്‍ വസ്ത്രം ഉണക്കാന്‍ ഉപയോഗിക്കുന്നതില്‍ കുഴപ്പമില്ല. നഗരത്തിന്റെ കാഴ്ച ഭംഗിക്ക് കോട്ടം സംഭവിക്കുന്നതിനൊപ്പം ഉണക്കാനിടുന്ന വസ്ത്രത്തില്‍ നിന്ന് താഴേക്ക് വെള്ളം പതിക്കുന്നതും പൊതുജനത്തിനും കാല്‍നട യാത്രക്കാര്‍ക്കും പ്രയാസം സൃഷ്ടിക്കുകയാണ്. ഈ സാഹചര്യത്തിലാണ് മസ്‌കത്ത് നഗരസഭ മുന്നറിയിപ്പ് നല്‍കുന്നത്. 

മൂന്ന് നിലയില്‍ കൂടുതല്‍ ഉയരുമുള്ള താമസ കെട്ടിടങ്ങളില്‍ ഓരോ താമസ ഫ്ളാറ്റുകള്‍ക്കും പ്രത്യേകം ബാല്‍ക്കണികള്‍ ഉറപ്പുവരുത്തണമെന്ന് നഗരസഭ നിര്‍ദേശിച്ചു. ഫ്ളാറ്റുകളുടെ രൂപകല്‍പനക്ക് അനുസരിച്ചാണ് ബാല്‍ക്കണി ഒരുക്കേണ്ടത്. ഇത്തരം ബാല്‍ക്കണികളില്‍ ആവശ്യമായ മറകള്‍ ഉറപ്പുവരുത്തുകയും വേണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com