ADVERTISEMENT

ഷാർജ ∙ രാജ്യത്തെ ആദ്യ ഖുർആൻ ടെലിവിഷൻ ചാനലിനു തുടക്കമിട്ട് ഷാർജ. ഖുർആൻ പാരായണവും പഠിപ്പിക്കലുമാണ് ചാനലിന്റെ മുഖ്യ ലക്ഷ്യം. പുതു തലമുറയെ ഖുർആൻ പഠിക്കുന്നതിനും ആശയങ്ങൾ ബോധ്യപ്പെടുത്തുന്നതിനും പ്രത്യേകം രൂപപ്പെടുത്തിയ പരിപാടികളാണ് സംപ്രേഷണം ചെയ്യുന്നത്. 

ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ പ്രത്യേക താൽപര്യ പ്രകാരമാണ് ചാനൽ ആരംഭിച്ചത്. 24 മണിക്കൂറും ഖുർആനുമായി ബന്ധപ്പെട്ട പരിപാടികൾ സംപ്രേഷണം ചെയ്യും. രാജ്യത്തെ പ്രമുഖ സേവനദാതാക്കൾ വഴി ചാനൽ എല്ലാ വീടുകളിലും ലഭിക്കും.

English Summary:

Sharjah started first Holy Quran TV channel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com