ഹാർഡ് ഷോൾഡറിലൂടെ ഡ്രൈവിങ്; 2 പേർക്ക് പിഴ
Mail This Article
×
ദുബായ് ∙ റോഡിലെ ഹാർഡ് ഷോൾഡർ ഭാഗത്തുകൂടി വാഹനം ഓടിച്ചതിന് ബൈക്കുകാരനും പിക്ക് അപ് ട്രക്ക് ഡ്രൈവർക്കും പൊലീസ് പിഴയിട്ടു. വാഹനങ്ങൾ കടന്നുപോകാൻ നിശ്ചയിച്ച സ്ഥലത്തിനു പുറത്തു വര കഴിഞ്ഞുള്ള ഭാഗമാണ് ഹാർഡ് ഷോൾഡർ. ആംബുലൻസ്, പൊലീസ്, ഫയർ ഉൾപ്പെടെ അടിയന്തര സേവനങ്ങൾക്കു പോകുന്ന വാഹനങ്ങൾക്കുള്ളതാണ് ഈ ഭാഗം.
റോഡിൽ ഗതാഗതക്കുകുരുക്ക് ഉണ്ടാകുമ്പോൾ ബൈക്കുകാരും ചെറിയ വാഹനങ്ങളും ഹാർഡ് ഷോൾഡറിലൂടെ വാഹനമോടിക്കാറുണ്ട്. ക്യാമറയിൽ കുടുങ്ങിയ നിയമലംഘനത്തിന്റെ ചിത്രം പൊലീസ് പുറത്തു വിട്ടു. 6 ബ്ലാക്ക് പോയിന്റും 1000 ദിർഹം പിഴയുമാണ് ശിക്ഷ.
English Summary:
Driving on the hard shoulder led to fines for two individuals in Dubai
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.